irinjalakudavoice
News

അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താന്ന്യത്ത് കഴിഞ്ഞ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക മൂലം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

താന്ന്യം കുറ്റിക്കാട്ട് സുരേഷിന്റെ മകന്‍ ആദര്‍ശ് @ മക്കു ,29 വയസ്, എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ്

 1. ഹിരത്ത് @ മനു,
  S/O സുധാകരന്‍, പെരിങ്ങാട്ട് വീട്, മുറ്റിച്ചൂര്‍, അയ്യപ്പന്‍ കാവ് അമ്പലത്തിന്റെ അടുത്ത്.
 2. നിജില്‍ @ കുഞ്ഞപ്പു, S/O ഉദയന്‍,കൂട്ടാല വീട്, പടിയം P O, മുറ്റിച്ചുര്‍.
 3. ഷനില്‍, 23 വയസ്, S/O റാഫി, താണിക്കല്‍ വീട്, കണ്ടശാംകടവ്, കപ്പേളക്ക് അടുത്ത്.
 4. പ്രജില്‍, 24 വയസ്, S/O അശോകന്‍, ഇത്തിപറമ്പില്‍ വീട്, ചാവക്കാട്, പോലീസ് ക്വാര്‍ട്ടേഴ്സ്.

5.ഷിബിന്‍, 21 വയസ്, S/O ശിവന്‍, ചക്കാണ്ടി വീട്,
മുറ്റിച്ചൂര്‍.

 1. നിമേഷ്,22 വയസ്സ്, S/O ഉദയന്‍, കൂട്ടാല വീട്,
  മുറ്റിച്ചൂര്‍.

7.നിതിന്‍ @ അപ്പു, S/O ഉദയന്‍, കൂട്ടാല വീട്, മുറ്റിച്ചൂര്‍, പടിയം വില്ലേജ്.

8.ബ്രഷ്‌നവ്, 27 വയസ്, S/O പീതാംബരന്‍,
വാലപറമ്പില്‍ വീട്, മുറ്റിച്ചൂര്‍, കോക്കാന്‍ മുക്ക്.

 1. ഷിഹാബ്, S/O സലാം, പണിക്കവീട്ടില്‍ വീട്,
  മുറ്റിച്ചൂര്‍.

എന്നിവരെ, തൃശൂര്‍ റേഞ്ച് D I G ശ്രീ. S. സുരേന്ദ്രന്‍ IPS ന്റെ മേല്‍നോട്ടത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. R. വിശ്വനാഥ്.IPS ന്റെ നിര്‍ദ്ദേശപ്രകാരം, ഇരിഞ്ഞാലക്കുട DYSP ശ്രീ. ഫേമസ് വര്‍ഗീസ്, സ്പെഷ്യല്‍ ബ്രാഞ്ച് DYSP ശ്രീ.M. K. ഗോപാലകൃഷ്ണന്‍, റൂറല്‍ DCRB DYSP ശ്രീ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ISHO ബിജോയ്. P.R, അന്തിക്കാട് S .I സുശാന്ത്, ജില്ലാ ക്രൈം ബ്രാഞ്ച് S.I മുഹമ്മദ് റാഫി M. P, ASI മാരായ ജയകൃഷ്ണന്‍, ജോബ്, സതീശന്‍,മുഹമ്മദ് അഷ്‌റഫ്, ഗോപി, SCPO മാരായ ഷെഫീര്‍ ബാബു, സൂരജ് V ദേവ്, ലിജു ഇയ്യാനി, ബിനു, ഉമേഷ്, ഷിജോ തോമസ്, സോണി, ഷറഫുദ്ദീന്‍, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ റഷീദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ചന്തയുടെ വടക്ക് താമസിക്കുന്ന ആദര്‍ശ് വീടിനടുത്തെ ചായക്കടക്കു സമീപം വെച്ച് വെട്ടേറ്റത്. കാറില്‍ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് ശേഷം സംഘാംഗങ്ങള്‍ രക്ഷപ്പെട്ട കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കൊലപ്പെട്ട ആദര്‍ശ് അന്തിക്കാട് സ്റ്റേഷനിലെ റൗഡിലിസ്റ്റിലുള്ളയാളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായിരുന്നു

Related posts

ഇന്ധന വിലവര്‍ദ്ധനവിലൂടെ കുടുംബിനികളുടെ നെഞ്ചിലേക്ക് മോദി സര്‍ക്കാര്‍ തീക്കനലെറിയുകയാണെന്ന് മഹിളാ ജനത സംസ്ത്ഥാന സെക്രട്ടറി കാവ്യപ്രദീപ് ആരോപിച്ചു

rahulasokan

കോവിഡ് രോഗവ്യാപനത്തിന്റെ സ്ഥിതി അറിയുന്നതിന് ആന്റിജന്‍ പരിശോധന നാളെ (ജൂലൈ 15) മുതല്‍ തൃശ്ശൂര്‍ ജില്ലയിലും നടപ്പിലാക്കും. കുന്നംകുളം, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റികളിലാണ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുക. 1500 കിറ്റുകളാണ് ഇതിനുവേണ്ടി ജില്ലയ്ക്ക് ലഭിച്ചത്. കോവിഡ് പരിശോധനയ്ക്കുള്ള ആന്‍ന്റിജന്‍ ടെസ്റ്റ് കൃത്യത ഉറപ്പാക്കുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന് ഈ ടെസ്റ്റ് സഹായിക്കും. സമ്പര്‍ക്കം വഴി രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാന്‍ സാധിക്കുന്നു എന്നതിനാല്‍ കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍…

rahulasokan

കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിര്‍ത്തികള്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണുകള്‍ ആകുകയും ബസാര്‍,മാര്‍ക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളില്‍ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.

rahulasokan

Leave a Comment

error: agane adichu mattada