irinjalakudavoice
News

വെള്ളാങ്ങല്ലൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കാട് വള്ളുകുളത്തില്‍ നിന്ന് കണ്ടെടുത്തു.വെള്ളാങ്ങല്ലൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന്‍ നിഖിലിനെയാണ് (27)

വെള്ളാങ്ങല്ലൂര്‍: കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കാട് വള്ളുകുളത്തില്‍ നിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ അരമണിക്കൂറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വെള്ളാങ്ങല്ലൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന്‍ നിഖിലിനെയാണ് (27) വ്യാഴാഴ്ച രാത്രി 11.30 ഓടെ കാണാതായത്. പ്രാഥമികമായ പരിശോധനയില്‍ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് – 19 പരിശോധനക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഞായറാഴ്ച സംസ്‌കരിക്കും. അമ്മ: മിനി. സഹോദരി: നീതു.

Related posts

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്യാഷ് ഇന്‍ സെന്റീവ് അനുവദിക്കണമെന്ന് റിട്ട. ഹെല്‍ത്ത് ഇര്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

rahulasokan

ഇരിങ്ങാലക്കുട ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.ഒല്ലൂര്‍ സ്വദേശി അയിനിക്കല്‍ ഷാജു (54) ആണ് പിടിയിലായത്

rahulasokan

എടത്തിരുത്തി കര്‍മ്മല നാഥാ ഫൊറോന പള്ളിയുടെ ആര്‍ സി യു പി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനോപകരണം ഇല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് എം പി ബെന്നി ബഹനാന്‍ പഠനോപകരണം വിതരണം ചെയ്യ്തു

rahulasokan

Leave a Comment

error: agane adichu mattada