irinjalakudavoice
News

വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്ക് ഇറങ്ങി പോലീസിന്റെ കണ്ട് ഓടിരക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശികള്‍ ആളൂര്‍ പോലീസ് പിടിയിലായി.

വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്ക് ഇറങ്ങി പോലീസിന്റെ കണ്ട് ഓടിരക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശികള്‍ ആളൂര്‍ പോലീസ് പിടിയിലായി.

ഇരിങ്ങാലക്കുട: കളവ് ചെയ്ത സ്‌കൂട്ടറില്‍ വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്കായി വീടുകള്‍ തിരയുന്നതിനിടെ പിടിയിലായ പ്രവീണിന്റെ കൂടുപ്രതികളായ സഹോദരങ്ങള്‍ അറസ്റ്റിലായി. നിരവധി കേസുകളില്‍ പ്രതികളായ കാട്ടൂര്‍ ഇല്ലിക്കാട് കോളനിയില്‍ വെള്ളൂന്നി വീട്ടില്‍ സഹോദരങ്ങളായ ജിബിന്‍ രാജ് (24) ബിബിന്‍രാജ് (20) എന്നിവരെയാണ് ആളൂര്‍ സി ഐ ദിനേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ടി എ സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കൊലപാതകശ്രമവും മോഷണവുമടക്കം ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ രവി, എഎസ്‌ഐ ദാസന്‍, പോലീസുകാരായ അനൂപ് ലാലന്‍, വൈശാഖ്, പ്രവീണ്‍, ശ്രീജിത്ത്, സുനില്‍, ജോബി, ശ്യാം, മഹേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

വാഹനങ്ങളുടെ ടയറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകള്‍ പുനരുപയോഗിക്കുവാനുള്ള സാധ്യതകള്‍ തുറന്ന് കാട്ടുന്നു ഗ്രീന്‍ പുല്ലൂര്‍ ഞാറ്റുവേലച്ചന്തയില്‍.

rahulasokan

കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി

rahulasokan

‘വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാന്‍’ എന്ന സന്ദേശം ഉയര്‍ത്തി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ‘ഹൃദയപൂര്‍വ്വം’ ഉച്ചഭക്ഷണ വിതരണ പരിപാടി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ചു.

rahulasokan

Leave a Comment

error: agane adichu mattada