irinjalakudavoice
News

ഇരിങ്ങാലക്കുട ഗായത്രി ഹാള്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കുന്നതില്‍ ഗായത്രി റസിഡന്‍സ് അസോസിയേഷന്‍ നിര്‍വ്വാഹകസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

90 ല്‍ പരം കുടുംബങ്ങളാണ് GRA പരിധിയില്‍ ഉള്ളത്. റസിഡന്‍സ് അസോസിയേഷന്‍ (GRA) അംഗങ്ങള്‍ ഗായത്രി ഹാളിന് ചുറ്റും ഉള്ള പ്രദേശത്തെ താമസക്കാരാണ്. പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയയാണ്. എല്ലാ വീട്ടിലും പ്രായാധിക്യമുള്ള, പല രോഗങ്ങള്‍ ഉള്ളവര്‍ ഉണ്ട്. ധാരാളം കുഞ്ഞുങ്ങളും ഉണ്ട്. സീനിയര്‍ സിറ്റിസന്‍സ് മാത്രമുള്ള വീടുകളും ധാരാളം ഉണ്ട്. ഗായത്രി ഹാളില്‍ താമസിക്കാവുന്ന 5 മുറികള്‍ മാത്രം ഉള്ളതാണ്. അവിടെ 50 bed കള്‍ സജ്ജീകരിക്കാനും Covid 19 രോഗികളെ താമസിപ്പിക്കാനും ആണ് ഉദ്ദേശിക്കുന്നതെന്ന് വാര്‍ത്തയില്‍ നിന്നറിഞ്ഞ് GRA അംഗകുടുംബങ്ങള്‍ ആശങ്കയിലാണ് എന്ന് യോഗം വിലയിരുത്തി.ഇവിടം ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത് അനുയോജ്യമല്ല എന്നും അപ്രകാരം ഉണ്ടായാല്‍ രോഗവ്യാപനത്തിനും പരിസരത്തുള്ളവര്‍ക്ക് അവരുടെ ജീവനും സമാധാനത്തിനും വന്‍ ഭീഷണിയാണ് ഉണ്ടാകുകയെന്നും.ഗായത്രി ഹാളില്‍ അതിന് മുന്നിലുള്ള KR തമ്പാന്‍ റോഡില്‍, ചെറുമുക്ക് ടെമ്പിള്‍ റോഡില്‍, ഹിന്ദി മണ്ഡലം റോഡില്‍ എല്ലാം നൂറു കണക്കിന് ആളുകള്‍ നിത്യം വാഹനം park ചെയ്യുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.ഗായത്രി ഹാളിന്റെ പടിഞ്ഞാറുഭാഗത്തായി അമ്പതോളം പെട്ടി ഓട്ടോറിക്ഷകള്‍ പാര്‍ക് ചെയ്യുന്നു. അവിടെ drivers വിശ്രമിക്കുന്ന ഷെഡും ഉണ്ട്.ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് – കൂടല്‍മാണിക്യം main road ല്‍ നിന്ന് കേവലം 20 Metre ദൂരെയാണ് ഗായത്രി ഹാള്‍. Main Rd ഉം Town Hall Road ഉം State Highway യും ബന്ധിപ്പിക്കുന്ന റോഡ് ഈ ഹാളിന് തൊട്ടരികിലൂടെ കടന്നുപോകുന്നു.തീര്‍ച്ചയായും CFLTC സ്ഥാപിക്കാന്‍ യോജിക്കാത്ത സ്ഥലമാണിതെന്നും.ഇരിങ്ങാലക്കുടയിലെ ജനവാസ മേഖലകള്‍ അല്ലാത്ത നിരവധി കെട്ടിടങ്ങളില്‍ ഇത്തരം സംവിധാനം ഒരുക്കാമെന്നിരിക്കെ ഗായത്രി ഹാള്‍ ഇതിന് തിരഞ്ഞെടുത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗായത്രി ഹാള്‍ CFLTC ആക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, താഹ്‌സില്‍ദാര്‍, മുനിസിപ്പല്‍ അധികൃതര്‍ എന്നിവര്‍ക്ക് കൂട്ടമായി whats app പരാതി നല്‍കാനും GRA യോഗം തീരുമാനിച്ചു. ഓണ്‍ലൈനില്‍ നടന്ന അടിയന്തിര യോഗത്തില്‍ പ്രസിഡണ്ട് പ്രഫസര്‍ വി.കെ ലക്ഷമണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, T ഗിരിജാവല്ലഭമേനോന്‍, കൂടല്‍മാണിക്യം മേല്‍ശാന്തിമാരായ പുത്തില്ലം നീലകണ്ഠന്‍ നമ്പൂതിരി, പുത്തില്ലം ആനന്ദന്‍ നമ്പൂതിരി, അഡ്വ KR അച്യുതന്‍, അഡ്വ രാജേഷ് തമ്പാന്‍, ഇ ജയരാമന്‍, കെ.ആര്‍ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin

17 വയസ്സുകാരിയെ ഫെയ്‌സ് ബുക്കു വഴി പരിചയപ്പെട്ടുകയും തുടര്‍ന്ന് ലൈഗിക ചൂക്ഷണം നടത്തുകയും ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍

rahulasokan

ഇരിങ്ങാലക്കുടയില്‍ കോവീഡ് രോഗ വ്യാപനത്തിന് കാരണം കെ എസ് ഇ ലിമിറ്റഡ് കമ്പനിയാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രിയ കക്ഷി നേതാക്കള്‍ പരാതികള്‍ നല്‍കി.

rahulasokan

Leave a Comment

error: agane adichu mattada