irinjalakudavoice
News

മുരിയാട് പഞ്ചായത്തില്‍ കൊറോണ അടിയന്തിരമായി കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ബിജെപി.

മുരിയാട്: മുരിയാട് പഞ്ചായത്തില്‍ ഒരു വാര്‍ഡ്‌മെമ്പര്‍ക്ക് കൊറോണ സ്ഥിരികരിക്കുകയും ബാക്കിയുള്ള മെമ്പര്‍മാര്‍ കോറന്റീനില്‍ പോകുന്ന സാഹചര്യം ആണ് നിലവില്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഉള്ള ആനന്തപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുന്നു 30 പേരെ കിടത്തി ചികിത്സ നല്‍കാനും ഓപ്പറേഷന്‍ സൗകര്യം കൂടി ഉള്ള ആരോഗ്യകേന്ദ്രം ആണ് ആനന്ദപുരത്തു അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു പോകുന്നത്. ഒരു കാലത്ത് മുരിയാട് ആലത്തൂര്‍ നെല്ലായി പോങ്കോത്ര നിവാസികള്‍ ആശ്രയിച്ചിരുന്ന ആരോഗ്യ കേന്ദ്രം നശിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് ആണെന്ന് ബിജെപി ആരോപിക്കുന്നു. കൊറോണ കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രം പഴയ നിലയില്‍ ആക്കി കൊറോണ ടെസ്റ്റ് നടത്താന്‍ സജ്ജമാക്കാനും ബിജെപി ആവശ്യപെടുന്നു. ഇത്രയും സൗകര്യം ഉള്ള ഹോസ്പിറ്റല്‍ ഉണ്ടായിട്ടും ടെസ്റ്റ് നടത്താന്‍ ഇ.എം.എസ് ഹാള്‍ എടുത്ത തീരുമാനത്തില്‍ അഴിമതി ഉണ്ടോ എന്ന് സംശയിക്കുന്നു. സ്വകാര്യ ഹോസ്പിറ്റല്‍ ലോബികളുടെ ഇടപെടല്‍ മൂലം ആണോ ആരോഗ്യകേന്ദ്രം സജ്ജീകരിക്കാത്തത് എന്ന് ബിജെപി സംശയിക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി സേവനത്തിനുമായി വാര്‍ഡില്‍ നിന്നും മെമ്പര്‍മാര്‍ രാഷ്ട്രീയം നോക്കി തിരഞ്ഞെടുത്ത് ഐഡി കാര്‍ഡും നല്‍കിയ സന്നദ്ധസേവ വളണ്ടിയര്‍മാര്‍ കോവിഡ് വ്യാപന സമയത്ത് പേടിച്ച് ഒളിവില്‍ പോയോ എന്ന് കൂടി പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണം എന്ന് ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പറഞ്ഞു. ജയന്‍ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡല നേതാക്കളായ അഖിലാഷ് വിശ്വനാഥന്‍ വേണു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മഹേഷ് വെള്ളയത്ത്, ശ്രീജേഷ്, മനോജ് നെല്ലിപറമ്പില്‍, രതീഷ്, ജിനു ഗിരിജന്‍, ശ്രീരഥ് കൊച്ചുകുളം എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.

Related posts

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തികള്‍ക്കായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ യുടെ വികസന ഫണ്ടില്‍ നിന്നും 66, 16, 000 (അറുപത്തിയാറുലക്ഷത്തി പതിനാറായിരം ) രൂപയുടെ ഭരണാനുമതി ലഭിച്ചു.

rahulasokan

കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ സ്രവ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അതിന് പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കണമെന്നും റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

rahulasokan

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.ജൂലൈ ആറ് വരെയാണ് ബിഷപ്പ് നിരീക്ഷണത്തില്‍ കഴിയുന്നത്. ബിഷപ്പ് ഹൗസില്‍ ഈ ദിവസം വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും മറ്റ് പൊതുപരിപാടികളില്‍ ബിഷപ്പ് പങ്കെടുക്കില്ലെന്നും രൂപതയില്‍ നിന്നും അറിയിപ്പുണ്ട്.

rahulasokan

Leave a Comment

error: agane adichu mattada