irinjalakudavoice
News

അതിനിയന്ത്രിത മേഖലയില്‍ കെ.എസ്.ഇ യുടെ രണ്ട് അതിഥി തൊഴിലാളി ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍നിന്നും പരിശോധന ഫലം കാത്തിരിക്കുന്ന തൊഴിലാളികള്‍ ഇറങ്ങി നടക്കുന്നു എന്ന് പരാതിയുമായി ബി ജെ പി ,സി പി ഐ കൗണ്‍സിലര്‍മാര്‍

നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കെ എസ് ഇ ലിമിറ്റഡ്, തൊഴിലാളികള്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ താമസ സൗകര്യം ഒരുക്കുകയോ അതല്ലെങ്കില്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കുകയോ വേണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, രമേശ് വാരിയര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ഈ തൊഴിലാളികള്‍ക്ക് കമ്പനി പരിസരത്തുള്ള പഴയ വീടുകള്‍ കമ്പനി തന്നെ വാടകക്ക് എടുത്ത് നല്‍കിയിരിക്കുകയാണ്.പരിസരത്തുള്ള ഈ വീടുകളില്‍ കൂട്ടമായിട്ടാണ് ഇവര്‍ താമസിക്കുന്നത് .അമ്പതും നൂറും പേര്‍ ഈ വീടുകളില്‍ ഒരേ സമയം ഉണ്ടാകാറുണ്ട്..ഇവര്‍ എവിടെന്ന് വരുന്നുവെന്നോ എവിടെക്ക് പോകുന്നുവെന്നോ ആര്‍ക്കും അറിയില്ല.ഇവര്‍ ക്വറന്റയിന്‍ നിയമങ്ങള്‍ ലംഘിച്ച് പകല്‍ എന്നോ രാത്രിയെന്നോ വത്യാസമില്ലാതെ മുഴുവന്‍ സമയവും റോഡിലാണ്. കമ്പനിക്ക് പുറത്തായതിനാല്‍ ഇവരെ നിയന്ത്രിക്കുവാന്‍ കമ്പനിക്ക് കഴിയുന്നില്ല. കമ്പനി പരിസരത്തുള്ള ജനങ്ങള്‍ മുഴുവന്‍ ഇത് മൂലം ആശങ്കയിലാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെ ഇവിടെ ഉയര്‍ന്ന് വന്നു കൊണ്ടിരിക്കുന്ന അതൃപ്തി പൊട്ടിത്തെറിയാകാതിരിക്കുവാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.കെ എസ് ഇ കമ്പനി പരിസരത്ത് മുഴുവന്‍ സമയവും പോലിസിന്റെ നിരിക്ഷണം ഏര്‍പ്പെടുത്തുകയും നിയമ ലംഘനത്തിന് കേസുകള്‍ എടുക്കുകയും വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

അതിനിയന്ത്രിത മേഖലയില്‍ കെ.എസ്.ഇ യുടെ രണ്ട് അതിഥി തൊഴിലാളി ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍നിന്നും പരിശോധന ഫലം കാത്തിരിക്കുന്ന തൊഴിലാളികള്‍ ഇറങ്ങി നടക്കുന്നു എന്ന് പരാതിയുമായി വാര്‍ഡ് കൗണ്‍സിലര്‍ എം സി രമണന്‍.

ഇരിങ്ങാലക്കുട:ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കണം. ഒരു കേന്ദ്രത്തില്‍ നിന്നും രണ്ടാമത്തെ കേന്ദ്രത്തിലേക്ക് ഇവരില്‍ പലരും പോകുകയും ചെയുന്നത് ഇവിടെത്തെ ജനങ്ങളില്‍ ഭയവും ആശങ്കയും ജനിപ്പിക്കുന്നു.ഒരു പ്രദേശം മുഴുവന്‍ കോവിടിന്റെ പിടിയിലാക്കിയ സാഹചര്യത്തില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ടു കേന്ദ്രങ്ങളും ഇവിടെ നിന്നും മാറ്റി ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണം എന്നും സി പി ഐ
മണ്ഡലം സെക്രെട്ടറിയറ്റ് മെമ്പര്‍ കൂടിയായ കൗണ്‍സിലര്‍ പറഞ്ഞു. യാതൊരു നിയന്ത്രണവും ഇല്ലാതെ ആയിരുന്നു അഥിതി തൊഴിലാളികളെ ക്വാറന്റൈന്‍ കാലയളവില്‍ രണ്ടു കേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരുന്നതെന്നുീ അദ്ദേഹം പറഞ്ഞു.

Related posts

വെള്ളാങ്ങല്ലൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കാട് വള്ളുകുളത്തില്‍ നിന്ന് കണ്ടെടുത്തു.വെള്ളാങ്ങല്ലൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന്‍ നിഖിലിനെയാണ് (27)

rahulasokan

മാപ്രാണം : കുഴിക്കാട്ട്‌കോണം പരേതനായ ചിറമ്മല്‍ പുത്തന്‍വീട്ടില്‍ ജോസഫ് മകന്‍ സണ്ണി (77) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 11 ന് കുഴിക്കാട്ട്‌കോണം വിമലമാതാ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ ഓമന, മക്കള്‍ നിഷ,ജിഷ,സിജോ. മരുമക്കള്‍ സണ്ണി മാവേലി, ജെയ്‌സന്‍ മഞ്ഞളി, മിന്ന

rahulasokan

സിനിമാ താരം ഷംന കാസിമിനെ വിവാഹാലോചനയുമായി അടുത്ത് കൂടിയാണ് കരുവന്നൂർ സ്വദേശിയടക്കമുള്ളവർ പണം തട്ടാൻ ശ്രമിച്ചത്

admin

Leave a Comment

error: agane adichu mattada