irinjalakudavoice
News

കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തിലെ മാര്‍ക്കെറ്റ് അണുവിമുക്തമാക്കി.

കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തിലെ മാര്‍ക്കെറ്റ് അണുവിമുക്തമാക്കി.പെട്രോള്‍ ബങ്കിന് സമീപം സ്ഥിതി ചെയ്യുന്ന റൈറ്റ് വേ ഹോട്ടല്‍ മുതല്‍ ഫസീല കോംപ്ലെക്‌സ് വരെയും പടിഞ്ഞാറ് കനോലി കനാല്‍ വരെയുള്ള കടകളും പരിസര പ്രദേശങ്ങളുമാണ് അണുവിമുക്തമാക്കിയത്.

സമീപ പ്രദേശങ്ങള്‍ കണ്ടൈന്മെന്റ് സോണുകള്‍ ആയ സാഹചര്യത്തില്‍ വ്യാപന സാധ്യത മുന്‍നിര്‍ത്തി ബസാര്‍ പരിസരങ്ങളിലെ എല്ലാ കടകളും ആഴ്ചയില്‍ ഒരു ദിവസം സമ്പൂര്‍ണ്ണമായി അടച്ചിടുന്നതിനും അണുവിമുക്തമാക്കുന്നതിനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.പോസ്റ്റോഫീസ്, ബാങ്കുകള്‍,മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎം കൗണ്ടറുകള്‍,പെട്രോള്‍ ബങ്ക്,പോലീസ് സ്റ്റേഷന്‍ തുടങ്ങിയ അവശ്യ സര്‍വീസ് സ്ഥാപനങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു.ഈ സ്ഥാപനങ്ങള്‍ അവരുടെ മേലധികാരികളുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.കാട്ടൂരില്‍ നിലവില്‍ സമൂഹ വ്യാപനം ഇല്ലെങ്കിലും പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് ഇത്തരം നടപടികള്‍ കൈകൊണ്ടിട്ടുള്ളത്. മറ്റിടങ്ങളിലെ കണ്ടൈന്മെന്റ് സോണുകള്‍ പൂര്‍വ്വ സ്ഥിതിയിലായി വ്യാപനത്തിന്റെ തോത് കുറയുന്നതുവരെ ഇത് തുടരാന്‍ ആണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.ഇതിനോട് വ്യാപാരികളും പൊതുജനങ്ങളും സഹകരണപരമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത് എന്നും തുടര്‍ന്നും ഈ സഹകരണം ഉണ്ടാകണം എന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്, ആരോഗ്യ വകുപ്പ് ഇന്‍സ്പെക്ടര്‍ ഉമേഷ്,ജൂനിയര്‍ ഇന്‍സ്പെക്ടര്‍ രതീഷ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

കോവിഡിന്റെ മറവില്‍ പാഠഭാഗങ്ങളില്‍ നിന്ന് പൗരത്വം, ദേശീയത, ജനാധിപത്യം, മതേതരത്വം എന്നിവ ഒഴിവാക്കിയ സിബിഎസ്ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ സമരം നടത്തി

rahulasokan

(4-07-2020 മുതല്‍ 6-07-2020) എന്നി തീയ്യതികളില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിലും മുരിയാട്, വേളൂക്കര, പൂമംഗലം, കാറളം എന്നി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസ്സപെടുത്താന്‍ സാധ്യതയുള്ളതായി വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

rahulasokan

പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം ദുരിതകയത്തിലേയ്ക്ക് തള്ളിവിട്ട് കൊണ്ട് ദിനംപ്രതിയുള്ള പൊട്രോള്‍, ഡിസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസ് ഓണേഴ്‌സിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ധര്‍ണ്ണ നടത്തി

admin

Leave a Comment

error: agane adichu mattada