irinjalakudavoice
News

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫയര്‍ഫോഴ്‌സ്‌

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫയര്‍ഫോഴ്‌സ്

Posted by Irinjalakuda Voice on Friday, July 24, 2020

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തി. സ്റ്റേഷനില്‍ ഫോണ്‍ കോള്‍
സ്വീകരിക്കാനും മറ്റും 4 ഉദ്യോഗസ്ഥര്‍ ഉണ്ടാവും. സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടേക്ക് വരുന്ന ഫോണ്‍ കോളുകള്‍ സ്വീകരിച്ച് എത്തിച്ചേരുന്നതിനുള്ള എളുപ്പമനുസരിച്ച് മാള,പുതുകാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി സ്റ്റേഷനുകളില്‍ അറിയിച്ച് സഹായംലഭ്യമാക്കും. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സ്‌റ്റേഷനിലെ രണ്ട് ഷിഫ്റ്റുകളായി ജോലി ചെയ്യുന്ന ആകെയുള്ള 36 ഉദ്യോഗസ്ഥരില്‍ 19 പേരുടെ സ്രവം പരിശോധനയ്ക്ക് ആയച്ചത്. ഇതില്‍ 15 പേര്‍ക്ക് കോവീഡ് പോസറ്റീവ് ആണെന്ന് ഫലം വന്നതിനെ തുടര്‍ന്ന് പല ജില്ലകളിലുള്ള ഇവരെ അതാത് ജില്ലകളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള 17 പേരുടെ സ്രവം പരിശോധയ്ക്കായി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്. ഇതില്‍ 10 പേരെ ഇരിങ്ങാലക്കുട നഗരസഭ പരിധിയില്‍ വിവിധ ഇടങ്ങളിലായും 3 പേര്‍ വീട്ടുനീരിക്ഷണത്തിലും 4 പേര്‍ സ്റ്റേഷനില്‍ തന്നെ നീരിക്ഷണത്തിലും കഴിയുകയാണ്.

Related posts

എണ്ണായിരത്തിഅഞ്ഞൂറ് ആണിയടിച്ച് ഫഹദ് ഫാസിലിന്റെ ചിത്രം നിര്‍മ്മിച്ച് കൊടുങ്ങല്ലൂര്‍ക്കാരന്‍ ഡാവിഞ്ചി സുരേഷ്

rahulasokan

എടത്തിരുത്തി കർമല നാഥ ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥ യുടേയും വി.വിൻസൻ്റെ ഡി പോളിൻ്റേയും സംയുക്ത തിരുന്നാളിൻ്റെ കൊടികയറ്റം ഇന്ന് രാവിലെ ( 17-7-2020) വികാരി റവ.ഫാ.ഡോ.വർഗീസ് അരിക്കാട്ട് നിർവഹിച്ചു. അസി.വികാരി ഫാ അഖിൽ വടക്കൻ കൈക്കാരൻമാരായ ജോജു ചാലിശ്ശേരി, സൈമൺ ചിറയത്ത് എന്നിവർ സന്ന ഹിതരായിരുന്നു. 26-7-20 ഞായറാഴ്ച തിരുന്നാളിന് കോ വിഡ് നിയമപ്രകാരം ഈ വർഷം ഊട്ടു സദ്യ ഉണ്ടായിരിക്കുന്നതല്ല

rahulasokan

സ്വര്‍ണക്കടത്ത് കേസില്‍ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.

rahulasokan

Leave a Comment

error: agane adichu mattada