irinjalakudavoice
News

ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട കാട്ടൂര്‍ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് ചികിത്സാസഹായത്തിനായി വ്യാജ ബാങ്ക് അക്കൗണ്ട് തുടങ്ങി പണം പിരിച്ച പെരിഞ്ഞനം സ്വദേശിയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ട കാട്ടൂര്‍ സ്വദേശിയായ 25 വയസുകാരനായ യുവാവിന്റെ ഫോട്ടോ വച്ച് തന്റെ പേരിലുള്ള അക്കൗണ്ടfലേക്ക് സോഷ്യല്‍ മീഡിയ വഴി ഇയാള്‍ മജ്ജ മാറ്റിവക്കല്‍ സര്‍ജറിക്കായി ധനസഹായം ആവശ്യപ്പെടുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരടക്കം ഇയാളുടെ ചതിയില്‍ പെട്ട് പണം അയച്ചുകൊടുത്തിട്ടുള്ളതായി വ്യക്തമായിട്ടുണ്ട് .മൂന്നുപീടിക സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ഇയാള്‍ അക്കൗണ്ട് തുടങ്ങിയത് .കാന്‍സര്‍ പിടിപെട്ട യുവാവിന്റെ അച്ഛന്റെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് .ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ എസ് ഐ വിമല്‍ വി വി യാണ് പെരിഞ്ഞനം പത്രമുക്ക് കോളനി സ്വദേശിയായ ചേന്നമംഗലത് വീട്ടില്‍ റഫീഖ് (40) എന്നയാളെ കൈപ്പമംഗലത്തു നിന്ന് അറസ്റ്റ് ചെയ്തത് .അന്വേഷണ സംഘത്തില്‍ എ എസ് ഐ ഹരിഹരന്‍ ,സീനിയര്‍ സി പി ഓ പ്രവീണ്‍ ,ധനേഷ് ,സി പി ഓവിജേഷ് ,എബിന്‍ വര്‍ഗീസ്, ഡിനില്‍ എന്നിവരുണ്ടായിരുന്നു.

Related posts

കോവിഡ് 19 സമൂഹ വ്യാപനം തടയാന്‍ സ്രവ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അതിന് പ്രാഥമിക-സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കണമെന്നും റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

rahulasokan

ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി

rahulasokan

മുരിയാട് പഞ്ചായത്തില്‍ കൊറോണ അടിയന്തിരമായി കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ബിജെപി.

rahulasokan

Leave a Comment

error: agane adichu mattada