irinjalakudavoice
News

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണമാണ് ബലിപെരുന്നാള്‍ മാനവരാശിക്ക് നല്‍കുന്ന സന്ദേശം.ഈ കോറണ കാലത്ത് വരുന്ന ബലിപെരുന്നാളിന് ഇരിങ്ങാലക്കുട ജുമാ മസ്ജിദ് മഹല്ല്കമ്മിറ്റി നല്‍കുന്ന സന്ദേശം വായിക്കാം.

ആഘോഷങ്ങളെല്ലാം തന്നെ സന്തോഷം പരസ്പരം പങ്കുവെക്കുവാനും, വേദനകള്‍ മറന്ന് പരസ്പരം പുഞ്ചിരിക്കുവാനുമുള്ള ധന്യ മുഹൂര്‍ത്തങ്ങളാണ്.പക്ഷെ കൊറോണയെന്ന മഹാവ്യാധി ലോകമെമ്പാടും പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന ഈയവസരത്തില്‍ ഒരു ആഘോഷങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല എന്നുള്ളത് വിനയപൂര്‍വ്വം നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ.ഈ മാഹാമാരി നല്‍കുന്ന ദുരിതാനുഭവങ്ങളില്‍നിന്ന് ഒട്ടനവധി പാഠങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.

അതുകൊണ്ട് തന്നെ ഈ മഹാമാരി മൂലം കഷ്ടപ്പെടുന്നവരുടെ അതിജീവനത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാകട്ടെ ഈ ബലിപെരുന്നാളിന്റെ ഏറ്റവും വലിയ ലക്ഷ്യവും സന്ദേശവും.

നമ്മുടെ നാട്ടില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നതു കൂടി ഈ അവസരത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ.

കുടുംബത്തിനും,നാടിനും,രാജ്യത്തിനും, ലോകത്തിനും വേണ്ടി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്താന്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു.

കൊറോണ എന്ന മഹാമാരിയെ കാരുണ്യവാനായ അള്ളാഹു നശിപ്പിച്ച് ലോക ജനതയെ രക്ഷിക്കുമാറാകട്ടെ. നിങ്ങള്‍ ഏവരിലും കാരുണ്യവാന്റെ അനുഗ്രഹം ചൊരിയുമാറാകട്ടെയെന്ന്
ആശംസിച്ച് കൊണ്ട് ഒരിക്കല്‍ കൂടി ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍!

അലിസാബ്രി P.K സെറാജുദ്ദീന്‍ KA
സെക്രട്ടറി പ്രസിഡന്റ്

Related posts

കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടിവികള്‍ കൈമാറി

rahulasokan

സൗദിയില്‍ കോവിഡ് ബാധിച്ച് എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറില്‍ താമസിക്കുന്ന മേലറ്റത്ത് അഹമ്മു മകന്‍ അന്‍വര്‍ (48) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് രോഗബാധിതനായതിനെ തുടര്‍ന്ന് നാല് ദിവസമായി സൗദി അബഹയിലുള്ള ഹസീര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്. ഖബറടക്കം സൗദിയില്‍ നടക്കും. സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലിജിന. മക്കള്‍: ഇര്‍ഫാന തസ്നീം, മിന്‍ഹ തസ്നിം.

rahulasokan

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെ താവളമാക്കിയ പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ.

rahulasokan

Leave a Comment

error: agane adichu mattada