irinjalakudavoice
News

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്യാഷ് ഇന്‍ സെന്റീവ് അനുവദിക്കണമെന്ന് റിട്ട. ഹെല്‍ത്ത് ഇര്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട : കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചു 6 മാസം പിന്നിട്ടിരിക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സ്വന്തം ജീവരക്ഷ പോലും നോക്കാതെയാണ് കേരളത്തിലെ പൊതു ആരോഗ്യ വിഭാഗം ജീവനക്കാര്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതിനാല്‍ അവരുടെ സേവനങ്ങള്‍ക്ക് കേരള ജനത അത്രമാത്രം കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ അനുവദിച്ചതുപോലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തിരമായി 10,000 രൂപ വീതം ക്യാഷ് ഇന്‍സെന്റീവ് അനുവദിക്കണമെന്ന് റിട്ട. ഹെല്‍ത്ത് ഇര്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് ടി.എസ്. പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക സര്‍ക്കാര്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ മാസത്തില്‍ 10, 0000 വീതം ക്യാഷ് ഇന്‍സെന്റീവ് അനുവദിച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു മാസത്തെ വേതനമാണ് നല്‍കിയത്. എന്നാല്‍ കേരളത്തിന് ലോക പ്രശസ്തി നേടികൊടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ച് പ്രശംസനീയമായ രോഗപ്രതിരോധം തീര്‍ക്കുന്ന കേരളത്തിലെ ഡോക്ടര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും കേരള സര്‍ക്കാര്‍ വിസ്മരിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഇനിയും ഇക്കാര്യത്തില്‍ ഉപേക്ഷ വരുത്താതെ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

Related posts

അതിനിയന്ത്രിത മേഖലയില്‍ കെ.എസ്.ഇ യുടെ രണ്ട് അതിഥി തൊഴിലാളി ക്വാറന്റൈയിന്‍ കേന്ദ്രത്തില്‍നിന്നും പരിശോധന ഫലം കാത്തിരിക്കുന്ന തൊഴിലാളികള്‍ ഇറങ്ങി നടക്കുന്നു എന്ന് പരാതിയുമായി ബി ജെ പി ,സി പി ഐ കൗണ്‍സിലര്‍മാര്‍

rahulasokan

കെ.എസ്.യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട ഏ ഇ ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

rahulasokan

സിനിമാ താരം ഷംന കാസിമിനെ വിവാഹാലോചനയുമായി അടുത്ത് കൂടിയാണ് കരുവന്നൂർ സ്വദേശിയടക്കമുള്ളവർ പണം തട്ടാൻ ശ്രമിച്ചത്

admin

Leave a Comment

error: agane adichu mattada