irinjalakudavoice
News

ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി

തുടര്‍ച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചത് മൂലം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും. ആഴ്ചകള്‍ക്കു മുന്‍പ് നഗരസഭാ പ്രദേശത്തെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്.പിന്നീട് രോഗവ്യാപനം കൂടിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമീപ പഞ്ചായത്തുകളില്‍ രോഗവ്യാപനം കൂടിയപ്പോള്‍ ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്ത് എണ്ണം കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിക്കണം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ അവര്‍ക്ക് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകണമെന്നും ജില്ല ഭരണകൂടത്തോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ആവശ്യപ്പെട്ടു.

Related posts

കോവിഡ്-19 ബാധിച്ച് ഇരിങ്ങാലക്കുടയിലെ ഒരു രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്ന് റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അസ്സോസിയേഷന്‍

rahulasokan

എണ്ണായിരത്തിഅഞ്ഞൂറ് ആണിയടിച്ച് ഫഹദ് ഫാസിലിന്റെ ചിത്രം നിര്‍മ്മിച്ച് കൊടുങ്ങല്ലൂര്‍ക്കാരന്‍ ഡാവിഞ്ചി സുരേഷ്

rahulasokan

കാട്ടൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന മാളിയേക്കല്‍ രാമകൃഷ്ണന് വീട് നിര്‍മ്മിച്ച് നല്‍കി.

rahulasokan

Leave a Comment

error: agane adichu mattada