Image default
India Kerala

ഒടുവില്‍ പെട്രോളിനു ‘വില കുറഞ്ഞു’: ഡീസല്‍ മുന്നിലെത്തി; കാഴ്ചക്കാരായി മോദി സര്‍ക്കാര്‍

ന്യൂഡൽഹി∙ കോവിഡ് അൺലോക്കിനു പിന്നാലെ കുതിച്ചുയരുകയാണ് ഇന്ധനവില. പെട്രോൾ – ഡീസൽ വിലകൾ തമ്മിൽ ഇ‍ഞ്ചോടിഞ്ചു വ്യത്യാസം മാത്രം. പത്തുവർഷങ്ങൾക്കു മുൻപ് 2011ൽ പെട്രോളിന് ഡീസൽ വിലയേക്കാൾ ഇരുപതിലധികം രൂപയുടെ വ്യത്യാസമാണുണ്ടായിരുന്നത്. എന്നാലിപ്പോൾ പെട്രോളിനെയും പിന്തള്ളിയാണ് ഡീസലിന്റെ കുതിപ്പ്. ചരിത്രത്തിലാദ്യമായി ഇന്നലെ ഡൽഹിയില്‍ ഡീസൽ വില പെട്രോളിനെ പിന്തള്ളി– 0.12 പൈസ വ്യത്യാസത്തിൽ ഡീസലിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായിരുന്നു വില. ട്രക്കുകളിലൂടെ ഉൾപ്പെടെയുള്ള ചരക്കു ഗതാഗതത്തെ കാര്യമായി ബാധിക്കുംവിധമാണ് ഡീസൽ വില ഉയരുന്നത്. അതിനാല്‍ത്തന്നെ വരുംനാളുകളിൽ അവശ്യവസ്തുക്കളുടെ വില വർധന ഭീഷണിയും മുന്നിലുണ്ട്.2011ൽ ഡീസലിന് വെറും 41.39 രൂപയും പെട്രോളിന് 61.75 രൂപയുമായിരുന്നു. വ്യത്യാസം 20.36 രൂപ. വര്‍ഷങ്ങൾ മുന്നോട്ടു പോയപ്പോൾ ഇതിലെ വ്യത്യാസവും കുറഞ്ഞുവന്നു. ഇന്നു പൈസകളുടെ വ്യത്യാസം മാത്രം. 2017ൽ ഇന്ധനവില നിർണയത്തിന് എണ്ണക്കമ്പനികൾ സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ രണ്ടാഴ്ച കൂടുമ്പോൾ വില നിശ്ചയിക്കുന്നതിനു പകരം ദിവസേന വിലവ്യത്യാസം വരുത്തുന്നതിലേക്കു മാറി. എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയതിന്റെ ആദ്യ ദിനങ്ങളിൽ വില താഴ്ന്നിരുന്നു. പിന്നാലെ വില കൂട്ടിത്തുടങ്ങി. ദിവസവും പത്തും പതിനഞ്ചും പൈസ കൂടുന്നത് ആദ്യം ജനശ്രദ്ധയിൽ വന്നില്ല. എന്നാൽ, രണ്ടുമാസം കൊണ്ട് ഏഴുരൂപയോളം കൂടിയെന്നു വെളിപ്പെട്ടതോടെ പ്രതിഷേധവും ശക്തമായി. എന്നിരുന്നാലും വില കുറയ്ക്കുന്നതിൽ കമ്പനികൾ താല്‍പര്യം കാണിക്കുന്നില്ല.

Related posts

റേഷൻ വിതരണം ബുധനാഴ്ച മുതൽ

dcmidhila1993

നിയന്ത്രണങ്ങളോടെ ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

dcmidhila1993

ആരില്‍ നിന്നും ആര്‍ക്കും രോഗം വരാം, ജാഗ്രത വേണം-ജില്ല മെഡിക്കല്‍ ഓഫീസര്‍

dcmidhila1993

Leave a Comment