Image default
Kerala

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരേ അ‌ഞ്ചു പരാതിക്കാർ കൂടി

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾക്കെതിരേ കൂടുതൽ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ. അ‌ഞ്ചു പേർ കൂടി ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കും. കൂടുതൽ പരാതിക്കാർ ഇനിയുമെത്താൻ സാധ്യതയുണ്ടെന്നും കമ്മിഷണർ പറഞ്ഞു.ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അ‌മ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി എത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉൾപ്പെടെ മൂന്ന് യുവതികൾ ഇന്നലെ പരാതി നൽകിയിരുന്നു. ഇവർക്ക് പുറ​മേ അ‌ഞ്ചു പേർ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.യുവതികളിൽ നിന്ന് പണവും സ്വർണവും തട്ടിയത് കൂടാതെ ​ലൈംഗിക ചൂഷണം ഉൾപ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അ‌ദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. എന്നാൽ, സ്വർണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടി​ല്ല. കേസുമായി ബന്ധപ്പെട്ട് കാസർകോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു.

Related posts

രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെട്ട്; തിരച്ചില്‍ പുരോഗമിക്കുന്നു

dcmidhila1993

തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയുള്ള എക്കോകാര്‍പെറ്റ്‌സ്- വളവനാട് റോഡിൻറെ നിര്‍മ്മാണത്തിന് തുടക്കമായി

dcmidhila1993

വാഹന ഗതാഗതം നിരോധിച്ചു

dcmidhila1993

Leave a Comment