Image default
Kerala

പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍

image source google

അമ്പലപ്പുഴ താലൂക്കിലെ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. മാവേലിക്കര താലൂക്കിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 15, 19, 21 വാര്‍ഡുകളില്‍ ഒരു കുടുംബത്തില്‍ തന്നെ ഒന്നിലധികം ആളുകള്‍ക്കും രോഗം സ്ഥിരീകരിക്കുകയും രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഒട്ടനവധി പേരുമായി സമ്പര്‍ക്കമുണ്ടാവുകയും ചെയ്തതിനാല്‍ ഇവ കണ്ടൈന്‍മെന്റ് സോണാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശുപാര്‍ശ ചെയ്തിരുന്നു. കൂടാതെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം നമ്പര്‍ വാര്‍ഡിലെ രോഗവ്യാപനസാധ്യത നിയന്ത്രണവിധേയമാണെന്നും കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. ഇതെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്.

Related posts

ചേർത്തല താലൂക്കിൽ പരാതിപരിഹാര അദാലത്ത് ഒക്ടോബർ 5ന്

dcmidhila1993

കോവിഡ‍് 19 ഇംപാക്ട് സ്റ്റഡി: സര്‍വ്വേയോട് സ്ഥാപന ഉടമകള്‍ സഹകരിക്കണം

dcmidhila1993

വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ തീരമേഖലയിൽ ജാഗ്രതാ നിർദ്ദേശം

dcmidhila1993

Leave a Comment