Image default
Tech

ഗാര്‍ഹിക-വ്യവസായ തൊഴില്‍ ചെയ്യാനും സേവനം ലഭിക്കാനും ഇനി ‘സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ്’

image source google

ആലപ്പുഴ: ദൈനംദിന ഗാർഹിക-വ്യാവസായിക ആവശ്യങ്ങൾക്ക് വിദഗ്ധരായവരുടെ സേവനം ലഭ്യമാക്കാൻ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പ് എന്നാണ് പേര്. ഇലക്‌ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ റിപ്പയറിങ്/സർവ്വീസിങ്,മരപ്പണി, പ്ലംബിങ്, ഇലക്ട്രിക് ജോലി, പെയിന്‍റിങ് , ഡ്രൈവര്‍, ഗാര്‍ഹിക തൊഴില്‍, ക്ലീനിങ് തുടങ്ങി തെങ്ങുകയറ്റം ഉള്‍പ്പടെയുള്ള തൊഴിലുകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ആപ്പില്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന പ്രകാരവും തൊഴിലാളികളുടെ സേവനം ആവശ്യമുള്ളവര്‍ക്ക് കസ്റ്റമറായും സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികളുടെ തൊഴില്‍ വൈദഗ്ധ്യം ഇടനിലക്കാരില്ലാതെ ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ സേവനം ലഭ്യമാക്കാനും ആപ്പ് സഹായിക്കും. ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍

www.keralaskillregistry.com ലഭിക്കും. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. കൂടിതൽ വിവരങ്ങൾക്കായി ജില്ലാതലത്തിൽ ആർ.ഐ സെന്റർ, ആലപ്പുഴ, വിവിധ ഗവ.ഐ.ടി.ഐകൾ എന്നിവയുമായി ബന്ധപ്പെടാം. ഫോൺ: 0477- 2230124, 0471-2735949.

Related posts

ഇന്ത്യയില്‍ സൂമിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു; ബാംഗ്ലൂരില്‍ പുതിയ സെന്റര്‍

dcmidhila1993

ചെറുകിട-ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കാന്‍ മൈക്രോസോഫ്റ്റിന്റെ ആധുനിക പിസികള്‍

dcmidhila1993

ഫ്ളിപ്കാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമായ ഫ്ളിപ്കാര്‍ട്ട് ലീപിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

dcmidhila1993

Leave a Comment