Image default
Auto

ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകളിലൂടെ ക്ലാസിക് ലെജന്‍ഡ്‌സ് ജാവയുടെയും ജാവ ഫോര്‍ട്ടിടുവിന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്‌പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ബുക്കിങിനും ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ റെഡിയാണ്.


ജാവയിലും ജാവ ഫോര്‍ട്ടിടുവിലും കരുത്ത് പകരുന്നത് 293 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിനാണ്. രണ്ടു ബൈക്കുകളും ഇന്ത്യയില്‍ ആദ്യമായി ക്രോസ് പോര്‍ട്ട് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ചാര്‍ജ് എക്‌സോസ്റ്റ് വാതകങ്ങളുടെ ഒഴുക്ക് സുഖമമാക്കി എഞ്ചിന്‍ കാര്യക്ഷമതയുടെ മൊത്തത്തിലുള്ള അളവ് വര്‍ധിപ്പിക്കുന്നു. കരുത്തും ടോര്‍ക്ക് ഔട്ട്പൂട്ടും മെച്ചപ്പെടുത്തുന്നു. ക്രോസ് പോര്‍ട്ട് കോണ്‍ഫിഗറേഷന്‍ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണിത്. ബിഎസ്-4നു തുല്ല്യമായ കരുത്തും ടോര്‍ക്കും പകര്‍ന്ന് ഉപഭോക്താവിന് റൈഡിങ് മികച്ച അനുഭവമാക്കുന്നു. മോട്ടോര്‍സൈക്കിളിന്റെ ഇരട്ട എക്‌സോസ്റ്റ് ഐഡന്റിറ്റി നിലനിര്‍ത്താനും ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു. കരുത്തും ടോര്‍ക്ക് എണ്ണവും നിലനിര്‍ത്തി ബിഎസ്-6 പുറംതള്ളല്‍ പാലിക്കാനും ഇതുവഴി സാധിക്കുന്നു. ജാവയുടെ പുതിയ ലാംഡ സെന്‍സര്‍ ഏതു സാഹചര്യത്തിലുള്ള റോഡിലും പ്രകടന സ്ഥിരത നിലനിര്‍ത്തുന്നു, ഒപ്പം ശുദ്ധമായ പുറം തള്ളലിനും സഹായിക്കുന്നു. പുതിയ സീറ്റ് പാനും കുഷ്യനും ദീര്‍ഘ ദൂര റൈഡുകള്‍ സുഖപ്രദമാക്കുന്നു. മോടി പിടിപ്പിക്കലില്‍ ക്രോം പ്ലേറ്റിങ് ഇപ്പോള്‍ വരുന്നത് രണ്ടര കുറിച്ച സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് റേറ്റിങിന്റെ പിന്തുണയോടെയാണ്. രണ്ടു ജാവ മോഡലുകളും മികവുറ്റ ബ്രേക്കിങ് സംവിധാനത്തിലുള്ളതാണ്. എബിഎസ് സംവിധാനം ഈ രംഗത്തെ എതിരാളികളേക്കാള്‍ ഏറ്റവും കുറച്ച് ബ്രേക്കിങ് ദൂരവും മികച്ച നിയന്ത്രണവും നല്‍കുന്നു.
അനായാസ ഫൈനാന്‍സിലും മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ആദ്യ മുടക്ക് കുറച്ച് ഉപഭോക്താവിന് രണ്ടോ മൂന്നോ വര്‍ഷത്തെ ഇഎംഐകളിലൂടെ ബാക്കി തുക നല്‍കാം.

ജാവ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ ഫൈനാന്‍സുകള്‍:


സ്‌കീം 1 – ആദ്യ മൂന്ന് ഇഎംഐകളില്‍ 50 ശതമാനം ഓഫ്.


സ്‌കീം 2 – പ്രതിമാസം 5555 രൂപയുടെ പ്രത്യേക ഇഎംഐ പ്ലാന്‍.

സ്‌കീം 3 – രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വീതം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് 6000 രൂപ വീതം. 100 ശതമാനവും ഫണ്ടിങ്, പൂജ്യം ഡൗണ്‍പേയ്‌മെന്റ്, വരുമാന തെളിവുകള്‍ വേണ്ട (നിബന്ധനകളിലൂടെ)

കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി എല്ലാ ഡീലര്‍ഷിപ്പുകളിലും ഉപഭോക്താക്കള്‍, ജീവനക്കാര്‍, സന്ദര്‍ശകര്‍ എന്നിവരുടെ സുരക്ഷയ്ക്കായി ക്ലാസിക് ലെജന്‍ഡ്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വില വിവരങ്ങള്‍:
നിറഭേദം അനുസരിച്ച് : സിംഗിള്‍ എബിഎസ് ബിഎസ്-6, ഡ്യൂവല്‍ എബിഎസ് ബിഎസ്-6 എന്നിങ്ങനെ. (ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില).

Related posts

ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ്

dcmidhila1993

കേരളത്തിൻ്റെ സ്വന്തം ‘നീം ജി’ ഇനി മുതൽ നേപ്പാളിലെ നിരത്തുകളിൽ

dcmidhila1993

ഇലക്ട്രിക് ക്രോസ്ഓവറായ നിസ്സാന്‍ അരിയ അവതരിപ്പിച്ചു

dcmidhila1993

Leave a Comment