Image default
Kerala

രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെട്ട്; തിരച്ചില്‍ പുരോഗമിക്കുന്നു

ഇടുക്കി: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനെട്ട്. തിരച്ചില്‍ രണ്ടാം ദിവസവും പുരോഗമിക്കുന്നു. പെട്ടിമുടിയില്‍ 58 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘങ്ങള്‍ എത്തി. ഇവിടെ ഡോക്ടര്‍മാരുടെ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. 48 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലില്‍ നിന്ന് 18 പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്.

തിരച്ചിലിന് മഴയും കനത്ത കോടമഞ്ഞും വെല്ലുവിളിയാണ്. വീണ്ടും ഈ മേഖലയില്‍ മണ്ണിടിയുമെന്ന ഭീതി നിലനില്‍ക്കുന്നു്. ഇന്ന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും എം.എം.മണിയും പെട്ടിമുടിയിലെത്തും. മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 21 പേരെയും കാണാനില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ സമീപത്തെ പുഴയില്‍ നടത്തുകയാണ്.

മന്ത്രി എം.എം.മണി പെട്ടിമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Related posts

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

dcmidhila1993

കനത്ത മഴയ്ക്ക് സാധ്യത

dcmidhila1993

ചേർത്തല താലൂക്കിൽ പരാതിപരിഹാര അദാലത്ത് ഒക്ടോബർ 5ന്

dcmidhila1993

Leave a Comment