Image default
Kerala

ആലപ്പുഴ ജില്ലയിലെ സൗജന്യ ഓണക്കിറ്റ് വിതരണം 13 മുതല്‍

ആലപ്പുഴ: ഭക്ഷ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സൗജന്യ ഓണ കിറ്റ് വിതരണം ഓഗസ്റ്റ് 13 ആരംഭിക്കും. എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്കുള്ളവര്‍ക്കാണ് അദ്യ ഘട്ടത്തില്‍ വിതരണം നടത്തുക. എ.എ.വൈ വിഭാഗത്തിലുള്ള 40495 കാര്‍ഡുടമകളാണ് ഉളളത്. റേഷന്‍ കാര്‍ഡിന്‍റെ അവസാനത്തെ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ കിറ്റുകളുടെ വിതരണം നടക്കും.

റേഷൻ കാർഡിന്റെ അവസാനത്തെ അക്കം പൂജ്യം, ഒന്ന് അവസാനിക്കുന്നവര്‍ ഓഗസ്റ്റ് 13 നും 2,3,4,5 അവസാനിക്കുന്നവര്‍ ഓഗസ്റ്റ് 14 നും ശേഷിക്കുന്ന നാലക്കങ്ങളിൽ അവസാനിക്കുന്ന  കാർഡുടമകള്‍ ഓഗസ്റ്റ് 15നുമാണ് കിറ്റ് വാങ്ങേണ്ടത്. എല്ലാ കാര്‍ഡ് ഉടമകളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാമൂഹ്യ അകലം പാലിച്ച് തിരക്ക് ഉണ്ടാക്കാതെ അവരവരുടെ കിറ്റുകള്‍ വാങ്ങേണ്ടതാണ്. ജൂലൈ മാസത്തെ റേഷന്‍ വിഹിതം വാങ്ങിയ കടയില്‍ നിന്ന് അവരവര്‍ക്ക് അനുവദിച്ചിട്ടുള്ള ദിവസം മാത്രം കിറ്റ് വാങ്ങാനായി റേഷന്‍ കടകളില്‍ എത്തണം. തിരക്ക് ഒഴിവാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ റേഷൻ്കാര്‍ഡ് ഉടമകള്‍ക്കും ഓണ കിറ്റ് ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഘട്ടം ഘട്ടമായാണ് വിതരണം.

Related posts

തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

dcmidhila1993

പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍

dcmidhila1993

ഫാർമസിസ്റ്റ് ഗ്രേഡ് II ആഭിമുഖം 5ന്

dcmidhila1993

Leave a Comment