Image default
Education

എ.എൻ.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവമെന്റ് ജൂനീയർ പ്ലബിക്ക് ഹെൽത്ത് നഴ്‌സിങ് ട്രെയിനിങ് സെന്ററിൽ 2020-22 വർഷത്തെ എ.എൻ.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നി ജില്ലകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം. പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ള പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് മലയാളം എഴുതുവാനും വായിക്കാനും അറിഞ്ഞിരിക്കണം. 2019 ഡിസംബർ 31ന് 17 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ ഒ.ബി.സിക്കാർക്ക് മൂന്നും എസ്.സി/എസ്.ടി ക്കാർക്ക് അഞ്ച് വയസ് ഇളവുണ്ട്. അപേക്ഷഫോറവും പ്രോസ്‌പെക്ടസും എന്ന www.dhs.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. എസ്.സി/എസ്.ടിക്കാർ 75 രൂപയും മറ്റുള്ളവർ 200 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് ഒറിജനിൽ ചലാൻ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ഗവ.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് ട്രയിനിങ് സെന്ററര്‍, പെരിങ്ങോട്ടുകുറിശ്ശി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെടാം.

Related posts

ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

dcmidhila1993

ഐ.എച്ച്.ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദ പ്രവേശനം

dcmidhila1993

നീറ്റ് 2020 പ്രവേശന പരീക്ഷ: കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരീക്ഷ കേന്ദ്രത്തിലെ അധികൃതരുടെ ശ്രദ്ധയ്ക്ക്

dcmidhila1993

Leave a Comment