Image default
Education

എം.ടെക് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, , കല്ലുപ്പാറ, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജുകളിലേക്ക്  എം.ടെക് കോഴ്‌സുകളിലേക്ക് സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/metch എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കോളജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി ഓഗസ്റ്റ് 21 വൈകിട്ട് നാലു വരെ നൽകണം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകൾ നൽകണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 600 രൂപ (എസ്.സി/എസ്.ടി ക്ക് 300)  രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി ഓഗസ്റ്റ് 21 വൈകിട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്   ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റായ www.ihrd.ac.in/ ഇ-മെയിൽ ihrd.itd@gmail.com മുഖാന്തിരം ലഭിക്കും. മോഡൽ എൻജിനീയറിങ് കോളജ് എറണാകുളം, (0484 2575370), എൻജിനീയറിങ് കോളജ് ചെങ്ങന്നൂർ (0479 2451424 ), എൻജിനീയറിങ് കോളജ് കരുനാഗപ്പള്ളി 0476 2665935 ), എൻജിനീയറിങ് കോളജ് ചേർത്തല (0478 2553416), എൻജിനീയറിങ് കോളജ് കല്ലുപ്പാറ (0469 2677890).

Related posts

സൗജന്യ കരിയര്‍ വെബിനാര്‍ നടത്തുന്നു

dcmidhila1993

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

dcmidhila1993

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സ് പ്രവേശനം

dcmidhila1993

Leave a Comment