Image default
Education

ഐ.എച്ച്.ആർഡി അപ്ലൈഡ് സയൻസ് കോളേജിൽ ബിരുദ പ്രവേശനം

ആലപ്പുഴ : ഐ.എച്ച്.ആർഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അയിരൂരിൽ പുതുതായി അനുവദിച്ച അപ്ലൈഡ് സയൻസ് കോളജിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തിൽ ‘ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം മോഡൽ III (കമ്പ്യൂട്ടർ ആപ്പിളിക്കേഷൻസ്) ബി.എസ്.സി ഫിസിക്‌സ് മോഡൽ II (കമ്പ്യൂട്ടർ ആപ്പിളിക്കേഷൻസ്)’ എന്നീ കോഴ്‌സുകളിൽ കോളേജിന് അനുവദിച്ച 50ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രസ്തുത അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷൻ ഫീസായി കോളജ് പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 350/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക് 150 രൂപ) അപേക്ഷിക്കാം. തുക കോളേജിൽ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.

Related posts

കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

dcmidhila1993

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സ് പ്രവേശനം

dcmidhila1993

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള IHRD കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം (2020-21)

dcmidhila1993

Leave a Comment