Image default
Education

ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

ആലപ്പുഴ: അടൂർ സർക്കാർ പോളിടെക്നിക്ക് കോളേജിൽ രണ്ടാംവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിനത്തിന് നിലവിലുള്ള ഏതാനും സീറ്റുകളിലേക്ക് ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പത്തനംതിട്ട ജില്ല റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും സ്‌പോട്ട് പ്രവേശനത്തില്‍ പങ്കെടുക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ ഒമ്പതു മുതൽ 12 വരെ കോളജിൽ എത്തി രജിസ്റ്റർ ചെയ്യണം. ഒരു മണിയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകരെ ഉൾപ്പെടുത്തി സ്ഥാപന റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ റാങ്ക്‌ലിസ്റ്റിൽ നിന്ന് പ്രവേശന നടപടികൾ ആരംഭിക്കും. പ്രവേശന നടപടികളിൽ പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി, പ്ലസ് ടൂ/ വി.എച്ച്.എസ്.സി/ എസ്.സി, ജാതി, വരുമാനം/ നോൺ ക്രീമിലയർ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) സാധുതയുള്ള സ്വഭാവ സർട്ടിഫിക്കറ്റ് അടക്കമുള്ള അസൽ രേഖകളും നിർദ്ദേശിച്ചിട്ടുള്ള ഫീസുമായി കോളജിൽ നേരിട്ട് ഹാജരാകണം. ഒഴിവുകൾ അർക്കിടെക്ചർ കോഴ്‌സിൽ മൂന്ന് ഒഴിവ് (ജനറൽ-രണ്ട്, എസ്.സി-1), പോളിമർ ടെക്‌നോളജി കോഴ്‌സിൽ മൊത്തം മൂന്ന് ഒഴിവ് (ജനറൽ-ഒന്ന്, മറ്റു പിന്നോക്ക ഹിന്ദു -ഒന്ന്, പട്ടികജാതി-ഒന്ന്).

Related posts

എ.എൻ.എം കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു

dcmidhila1993

നീറ്റ് 2020 പ്രവേശന പരീക്ഷ: കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരീക്ഷ കേന്ദ്രത്തിലെ അധികൃതരുടെ ശ്രദ്ധയ്ക്ക്

dcmidhila1993

എം.എസ്.സി ഫുഡ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം

dcmidhila1993

Leave a Comment