Image default
Education Kerala

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

ജില്ലകളിൽ പി.ആർ.ഡിയുടെ വീഡിയോ സ്ട്രിംഗർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസക്കാരനാകണം, പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം, ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20.അപേക്ഷാ ഫോം ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.

Related posts

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാനിടയില്ല

dcmidhila1993

രാജമല പെട്ടിമുടി മണ്ണിടിച്ചിലില്‍ കാണാതായവരില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി

dcmidhila1993

തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

dcmidhila1993

Leave a Comment