ഇരിങ്ങാലക്കുട നഗരസഭ മുന്‍ വൈസ് ചെയര്മാന് കെ.വേണുഗോപാല്‍ മാസ്റ്റര്‍,ഭാര്യ നംബ്യാരുവീട്ടില് ശാന്ത ടീച്ചര്‍,ഭാര്യ സഹോദരി എന്‍.സുശീല ടീച്ചര്‍ എന്നിവര്‍ അവരുടെ പെന്ഷന് തുകയില്‍ നിന്നും 1.5 ലക്ഷം രൂപ കോവിഡ് വക്സിന് ചാലഞ്ചിലേക്ക് സംഭാവന ചെയ്തു.ഇവരുടെ ബന്ധുവും കേരളത്തിന്റെ ഉന്നത വിദ്യാഭ്യസ മന്ത്രിയുമായ Prof.R.ബിന്ദു, വേണു മാസ്റ്ററുടെ വസതിയില്‍ വന്ന് ഫണ്ട് ഏറ്റുവാങ്ങി.മുന്‍ വര്‍ഷങ്ങളില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 2.5 ലക്ഷം രൂപയും കോവിഡ് ഫണ്ടിലേക്ക് 1.5 ലക്ഷം രൂപയും നല്കി മാതൃകയായിട്ടുള്ള കുടുംബമാണ് ഇവരുടെത്.മകന് ബാലഗോപാലും ഭാര്യ വിമല കോളേജ് പ്രൊഫസറായ ശ്രീകല എന്നിവരും സന്നിഹിതരായിരുന്നു.
