irinjalakudavoice
News

വെള്ളാങ്ങല്ലൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കാട് വള്ളുകുളത്തില്‍ നിന്ന് കണ്ടെടുത്തു.വെള്ളാങ്ങല്ലൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന്‍ നിഖിലിനെയാണ് (27)

വെള്ളാങ്ങല്ലൂര്‍: കഴിഞ്ഞ ദിവസം വെള്ളാങ്ങല്ലൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം വെള്ളക്കാട് വള്ളുകുളത്തില്‍ നിന്ന് കണ്ടെടുത്തു. ഇരിങ്ങാലക്കുട അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പുനരാരംഭിച്ച തിരച്ചിലില്‍ അരമണിക്കൂറിനുള്ളില്‍ മൃതദേഹം കണ്ടെത്തി. വെള്ളാങ്ങല്ലൂരില്‍ ഓട്ടോ ടാക്‌സി ഡ്രൈവറായ കാച്ചപ്പിള്ളി പരേതനായ ആന്റുവിന്റെ മകന്‍ നിഖിലിനെയാണ് (27) വ്യാഴാഴ്ച രാത്രി 11.30 ഓടെ കാണാതായത്. പ്രാഥമികമായ പരിശോധനയില്‍ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് – 19 പരിശോധനക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഞായറാഴ്ച സംസ്‌കരിക്കും. അമ്മ: മിനി. സഹോദരി: നീതു.

Related posts

ആയില്യ പൂജ നടത്തി

dcmidhila1993

അരിപ്പാലം സ്വദേശി ദുബായില്‍ വെച്ച് മരണപ്പെട്ടു

dcmidhila1993

കോണത്തുകുന്ന് ഗവ.യു.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായുള്ള ഫണ്ടില്‍ നിന്നുള്ള 2.28 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണം.

rahulasokan

Leave a Comment