irinjalakudavoice
News

യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട ഗുണ്ടാ സംഘം കാട്ടൂരില്‍ അറസ്റ്റില്‍. ചെമ്മണ്ട സ്വദേശി പാളയംകോട്ടുക്കാരന്‍ ഷറഫുദ്ദീന്‍ (19) എന്ന യുവാവിനെതാണിശ്ശേരിയില്‍ നിന്നും ഈ മാസം 12 ന് തട്ടി കൊണ്ട് പോയി ഒരു ദിവസത്തോളം പല സ്ഥലങ്ങളിലുമായി കൊണ്ട് പോയി ഭീഷണി പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു ബ്ലാക്ക് മെയില്‍ ചെയ്തും പണം ആവശ്യപ്പെട്ടു ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍

യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട ഗുണ്ടാ സംഘം കാട്ടൂരില്‍ അറസ്റ്റില്‍. ചെമ്മണ്ട സ്വദേശി പാളയംകോട്ടുക്കാരന്‍ ഷറഫുദ്ദീന്‍ (19) എന്ന യുവാവിനെതാണിശ്ശേരിയില്‍ നിന്നും ഈ മാസം 12 ന് തട്ടി കൊണ്ട് പോയി ഒരു ദിവസത്തോളം പല സ്ഥലങ്ങളിലുമായി കൊണ്ട് പോയി ഭീഷണി പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു ബ്ലാക്ക് മെയില്‍ ചെയ്തും പണം ആവശ്യപ്പെട്ടു ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ കാട്ടൂര്‍ പോലീസ് 6 പേരെ വലപ്പാട് നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.കഞ്ചാവ് ഉള്‍പ്പെടെ നിരവധി കേസ്സുകളില്‍ ക്രിമിനലുകളായ മുനയം സ്വദേശി ചാഴു വീട്ടില്‍ അസ്മിന്‍ (23), പൊറത്തിശ്ശേരി സ്വദേശികളായ മേപ്പുറത്ത് വീട്ടില്‍ വിഷ്ണു പ്രസാദ് (23), ശിവപ്രസാദ് (25), കിഴുത്താണി സ്വദേശി മരച്ചോട്ടില്‍ വീട്ടില്‍ ജിജീഷ് (23) മൂര്‍ക്കനാട് സ്വദേശി വല്ലത്ത് വീട്ടില്‍ വിശ്വാസ് (22),മുനയം സ്വദേശി കറുപ്പം വീട്ടില്‍ അബ്ദുള്‍ സലീം (23) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇരിഞ്ഞാലക്കുട ഡി വൈ എസ് പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ സന്ദീപ് കുമാര്‍, എസ് ഐ മാരായ ബൈജു, വിമല്‍, എ എസ് ഐ സുകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് താജുദ്ധീന്‍, സിവില്‍ പോലിസ് ഓഫീസര്‍ മാരായ ഷാനവാസ്, മുരുകദാസ്, ഫെബിന്‍, വിജേഷ്, പ്രദോഷ്, ശ്രീനാഥ്, ദിനില്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

Related posts

സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ ഒപ്പ് ശേഖരണ ക്യാമ്പയിന്‍

dcmidhila1993

ഡി വൈ എഫ് ഐ പള്ളിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ യൂണിറ്റ് പ്രദേശത്തെ എല്ലാ വീടുകളിലും സൗജന്യ പച്ചക്കറി കിറ്റ് വിതരണം നടത്തി.

rahulasokan

ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.ജൂലൈ ആറ് വരെയാണ് ബിഷപ്പ് നിരീക്ഷണത്തില്‍ കഴിയുന്നത്. ബിഷപ്പ് ഹൗസില്‍ ഈ ദിവസം വരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും മറ്റ് പൊതുപരിപാടികളില്‍ ബിഷപ്പ് പങ്കെടുക്കില്ലെന്നും രൂപതയില്‍ നിന്നും അറിയിപ്പുണ്ട്.

rahulasokan

Leave a Comment