irinjalakudavoice
News

വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്ക് ഇറങ്ങി പോലീസിന്റെ കണ്ട് ഓടിരക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശികള്‍ ആളൂര്‍ പോലീസ് പിടിയിലായി.

വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്ക് ഇറങ്ങി പോലീസിന്റെ കണ്ട് ഓടിരക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശികള്‍ ആളൂര്‍ പോലീസ് പിടിയിലായി.

ഇരിങ്ങാലക്കുട: കളവ് ചെയ്ത സ്‌കൂട്ടറില്‍ വടിവാളും മുളകുപൊടിയുമായി കവര്‍ച്ചയ്ക്കായി വീടുകള്‍ തിരയുന്നതിനിടെ പിടിയിലായ പ്രവീണിന്റെ കൂടുപ്രതികളായ സഹോദരങ്ങള്‍ അറസ്റ്റിലായി. നിരവധി കേസുകളില്‍ പ്രതികളായ കാട്ടൂര്‍ ഇല്ലിക്കാട് കോളനിയില്‍ വെള്ളൂന്നി വീട്ടില്‍ സഹോദരങ്ങളായ ജിബിന്‍ രാജ് (24) ബിബിന്‍രാജ് (20) എന്നിവരെയാണ് ആളൂര്‍ സി ഐ ദിനേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ടി എ സത്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ നിന്ന് അറസ്റ്റ് ചെയ്തത്.കൊലപാതകശ്രമവും മോഷണവുമടക്കം ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ് ഐ രവി, എഎസ്‌ഐ ദാസന്‍, പോലീസുകാരായ അനൂപ് ലാലന്‍, വൈശാഖ്, പ്രവീണ്‍, ശ്രീജിത്ത്, സുനില്‍, ജോബി, ശ്യാം, മഹേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രിക പ്രകാശനം

dcmidhila1993

ഇരിങ്ങാലക്കുടയിലെ കെ എസ് ഇ കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്‌ കൊണ്ട് കമ്പനിയിലെ തൊഴിലാളികള്‍

rahulasokan

കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ 31-07-2020 ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേരുടെ പരിശോധഫലം പോസറ്റീവായി.

rahulasokan

Leave a Comment