irinjalakudavoice
News

കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിര്‍ത്തികള്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണുകള്‍ ആകുകയും ബസാര്‍,മാര്‍ക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളില്‍ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.

ജീവന്റെ വിലയുള്ള ജാഗ്രത:കര്‍ശന നടപടികള്‍ക്കൊരുങ്ങി കാട്ടൂര്‍ ഗ്രാമപഞ്ചായത്തും,പോലീസ്-ആരോഗ്യ വകുപ്പുകളും.

കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിര്‍ത്തികള്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണുകള്‍ ആകുകയും ബസാര്‍,മാര്‍ക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളില്‍ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനമായത്.ഇത്തരം കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും അനധികൃതമായി വരുന്ന ജനങ്ങളുടെ തിരക്ക് ഈ പ്രദേശങ്ങളില്‍ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ (21-07-2020) പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി നിര്‍ദ്ദേശങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നു.തുടര്‍ന്ന് ഇന്ന്(22-07-2020)പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും,പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമാവുകയായിരുന്നു.സമൂഹ വ്യാപനം മുന്‍നിര്‍ത്തി ജനങ്ങള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പൊതു ഇടങ്ങളില്‍ നടപടികള്‍ ശക്തമാക്കാന്‍ ആണ് തീരുമാനം.

ഇതിന്റെ ഭാഗമായി യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍:-

എടതിരുത്തി പഞ്ചായത്ത് അതിര്‍ത്തി ആരംഭിക്കുന്ന പൊട്ടക്കടവ് പാലം മുതല്‍ പോംപെയ് സെന്റ്:മേരീസ് ഹൈസ്‌കൂള്‍ ജംക്ഷന്‍ വരെയുള്ള എല്ലാവിധ വഴിയോര കച്ചവടങ്ങളും നിരോധിച്ചു.

പ്രസ്തുത സ്ഥലങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങ് നിരോധിച്ചു.

മാര്‍ക്കെറ്റ് ആരംഭിക്കുന്ന ഭാഗം (പെട്രോള്‍ ബങ്ക് പരിസരം)മുതല്‍ അവസാനിക്കുന്ന ഇടം(പൊട്ടക്കടവ് പാലം)വരെ മുഴുവന്‍ കടകളും ആഴ്ചയില്‍ ഒരു ദിവസം അടച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തില്‍ അണുവിമുക്തമാക്കണം.

ആയതിന്റെ ഭാഗമായി 24-07-2020 വെള്ളിയാഴ്ചയും തുടര്‍ന്നുള്ള ആഴ്ചകളില്‍ എല്ലാ വ്യാഴാചകളിലും ഇതിനായി തിരഞ്ഞെടുക്കണം.ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ വരുന്നതും കച്ചവടം നടത്തുന്നതും നിരോധിച്ചു.

ഈ പരിധിയിലുള്ള എല്ലാ കടകളുടേയും പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയായി ക്രമപ്പെടുത്തി.

വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ ജോലിക്കാര്‍ക്കും ഉടമകള്‍ക്കും മാസ്‌കും ഗ്ലൗസും നിര്‍ബന്ധമാക്കി.

വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശകരെ തിരിച്ചറിയുന്നതിന് സന്ദര്‍ശന ഡയറി നിര്‍ബന്ധമാക്കി.സന്ദര്‍ശകരുടെ പേര്,മേല്‍വിലാസം, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് തീയതികളില്‍ കൃത്യമായി രേഖപ്പെടുത്തണം.

വ്യാപാര സ്ഥാപനങ്ങളില്‍ കൈകഴുകുന്നതിന് വെള്ളവും, സോപ്പും,സാനിറ്റെയ്സറും നിര്‍ബന്ധമാക്കി.

മാര്‍ക്കറ്റില്‍ വരുന്ന സ്വകാര്യ വാഹനങ്ങളുടെ പാതയോരത്തെ പാര്‍ക്കിങ് നിരോധിച്ചു.ചരക്കു വാഹനങ്ങള്‍ക്കും ക്രമീകരണം ഏര്‍പ്പെടുത്തി.

വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി.ഒരേ സമയം 3 ആളുകളില്‍ കൂടുതല്‍ വരുന്നതും നിരോധിച്ചു.ടെക്സ്‌റ്റൈല്‍സ്, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഒരേ സമയം 5 ഇലധികം ആളുകള്‍ വരുന്നതും നിരോധിച്ചു.

വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കേണ്ടതും അല്ലാത്തവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ലാത്തതുമാണ്.ഇത് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ നിര്‍ബന്ധമായും പ്രദര്ശിപ്പിക്കേണ്ടതാണ്.

അതിഥി തൊഴിലാളികളെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന തൊഴിലുടമകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതും അല്ലാത്ത പക്ഷം ഏതെങ്കിലും സാഹചര്യത്തില്‍ ഇവര്‍മൂലം സമൂഹവ്യാപനത്തിന് കാരണമാവുകയാണെങ്കില്‍ തൊഴില്‍ ഉടമക്ക് എതിരെ നിയമനടപടികള്‍ കൈകൊള്ളുന്നതായിരിക്കും.

കോവിഡ് കാലം കഴിയുന്നത് വരെയോ,കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്നതുവരെയോ ഈ നിര്‍ദ്ദേശങ്ങള്‍ തുടരും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആവശ്യമെന്ന് തോന്നുന്ന പക്ഷം പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും പ്രസിഡന്റ് അറിയിച്ചു.

Related posts

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആന സജിയും സംഘവും ആളൂര്‍ പോലീസ് പിടിയിലായി

rahulasokan

കെ.എസ്.യു ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട ഏ ഇ ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

rahulasokan

ഉറുമ്പുകൾ ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ

admin

Leave a Comment