irinjalakudavoice
News

ഇരിങ്ങാലക്കുടയില്‍ സ്പെഷ്യല്‍ സബ്ബ് ജയില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു ഇരിങ്ങാലക്കുടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്പെഷ്യല്‍ സബ്ബ് ജയില്‍ കെട്ടിടം ഉദ്ഘാടനം ജൂലൈ 30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ഹിക്കും.

ഇരിങ്ങാലക്കുടയില്‍ സ്പെഷ്യല്‍ സബ്ബ് ജയില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നു
ഇരിങ്ങാലക്കുടയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്പെഷ്യല്‍ സബ്ബ് ജയില്‍ കെട്ടിടം ഉദ്ഘാടനം ജൂലൈ 30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍ഹിക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷനാകും. ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് പുതുതായി നിര്‍മ്മിച്ച സ്പെഷ്യല്‍ സബ്ബ് ജയില്‍ കെട്ടിടം. ജനസംഖ്യ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കാലപ്പഴക്കവും സ്ഥലപരിമിതിയും മൂലം മാറ്റി നിര്‍മ്മിച്ചിരിക്കുന്ന സബ്ബ് ജയില്‍ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ ടി എന്‍ പ്രതാപന്‍ എം പി, കെ യു അരുണന്‍മാസ്റ്റര്‍ എം എല്‍ എ, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ജില്ലാ റൂറല്‍ പൊലീസ് ചീഫ് ആര്‍ വിശ്വനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ ഷാജു എന്നിവര്‍ പങ്കെടുക്കും.

Related posts

വാഹനങ്ങളുടെ ടയറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകള്‍ പുനരുപയോഗിക്കുവാനുള്ള സാധ്യതകള്‍ തുറന്ന് കാട്ടുന്നു ഗ്രീന്‍ പുല്ലൂര്‍ ഞാറ്റുവേലച്ചന്തയില്‍.

rahulasokan

കേരള എന്‍.ജി.ഒ സംഘ് പ്രതിഷേധ സമരം നടത്തി

dcmidhila1993

സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുടയിലെ ലയണ്‍സ് ക്ലബ്ബുകള്‍,ജൂലൈ ഒന്നിന് തുടക്കം കുറിക്കും.നിര്‍ധനയായ രോഗിയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ആരംഭം.

rahulasokan

Leave a Comment