irinjalakudavoice
News

ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി

തുടര്‍ച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചത് മൂലം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ജനങ്ങള്‍ ദുരിതത്തിലാണെന്നും. ആഴ്ചകള്‍ക്കു മുന്‍പ് നഗരസഭാ പ്രദേശത്തെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചത്.പിന്നീട് രോഗവ്യാപനം കൂടിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമീപ പഞ്ചായത്തുകളില്‍ രോഗവ്യാപനം കൂടിയപ്പോള്‍ ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്ത് എണ്ണം കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിക്കണം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വളരെയധികം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ അവസരത്തില്‍ അവര്‍ക്ക് സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറാകണമെന്നും ജില്ല ഭരണകൂടത്തോട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ആവശ്യപ്പെട്ടു.

Related posts

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയായി നില നിൽക്കുന്ന ത്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന് ബി.ജെ പി.മുൻസിപ്പാലിറ്റി കമ്മറ്റി ആവശ്യപ്പെട്ടു.

rahulasokan

മുകുന്ദപുരം താലൂക്ക് ഓഫീസ് ലൈബ്രറിയിലേക്ക് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി പുസ്തകങ്ങള്‍ സംഭാവന ചെയ്തു

rahulasokan

വില്ലേജ്‌ ഓഫീസുകൾക്ക്‌ മുന്നില്‍ ധര്‍ണ്ണ

dcmidhila1993

Leave a Comment