irinjalakudavoice
News

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയായി നില നിൽക്കുന്ന ത്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന് ബി.ജെ പി.മുൻസിപ്പാലിറ്റി കമ്മറ്റി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട നഗരസഭയിൽ കഴിഞ്ഞ ഒരാഴ്ചയായി നില നിൽക്കുന്ന ത്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കണമെന്ന് ബി.ജെ പി.മുൻസിപ്പാലിറ്റി കമ്മറ്റി ആവശ്യപ്പെട്ടു. ഒരു ത്രിപ്പിൾ ലോക് ഡൗണിന് വേണ്ടതായ രോഗാവസ്ഥയോ രോഗ പെരുപ്പമോ നഗരത്തിലിപ്പോൾ ഇല്ലയെന്നും .ഇവിടത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങളായ കെ.എസ്.കാലിതീറ്റ, കെ.എൽ.എഫ്, എന്നിവ കേന്ദ്രീകരിച്ചാണ് രോഗാ ബാധ ഉണ്ടായിട്ടുള്ളതെന്നും.ഈ സ്ഥാപനങ്ങളും അതിന് ചുറ്റുമുള്ള വാർഡുകളും ഒഴികെയുള്ളവ ത്രിബിൾ ലോക് ഡൗണിൽ നിന്ന് ഒഴിവാക്കണം എന്നും കമ്മറ്റി ആവശ്യപ്പെട്ടു. പൊറത്തിശ്ശേരി മേഖലയിൽ കാര്യമായ രോഗ പ്രശ്നങ്ങൾ ഒന്നുമില്ല .സ്കൂൾ, കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന സമയമാണ്.കൂടാതെ സർക്കാർ ഭവന നിർമാണ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ കേന്ദ്ര വഴി വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഇതിനെല്ലാം വേണം. ആവശ്യക്കാർ ധാരാളമാണ് .ഈ സഹചര്യത്തിൽ ത്രിബിൾ ലോക് ഡൗൺ ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം BJP നിയോജക മണ്ഡലം ജനറൽ സെകട്ടറി ഷൈജു കുറ്റിക്കാട് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. BJP ഭാരവാഹികളായ സത്യദേവ് മുർക്കനാട് ,രാഗേഷ് PR ,അയ്യപ്പദാസ് ,സന്തോഷ് കാര്യാടൻ എന്നിവർ പ്രസംഗിച്ചു.

Related posts

ഇരിങ്ങാലക്കുട ഫയര്‍‌സ്റ്റേഷനിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇരിങ്ങാലക്കുട സ്റ്റേഷന്‍ അടച്ചു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫയര്‍ഫോഴ്‌സ്‌

rahulasokan

വാഹനങ്ങളുടെ ടയറുകള്‍ ഉപയോഗം കഴിഞ്ഞാല്‍ ഇനി പാഴാക്കി കളയേണ്ടതില്ല .ടയറുകള്‍ പുനരുപയോഗിക്കുവാനുള്ള സാധ്യതകള്‍ തുറന്ന് കാട്ടുന്നു ഗ്രീന്‍ പുല്ലൂര്‍ ഞാറ്റുവേലച്ചന്തയില്‍.

rahulasokan

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ്, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തി വന്നിരുന്ന അനധികൃത കച്ചവടങ്ങള്‍ ആരോഗ്യവകുപ്പ് നീക്കം ചെയ്തു.

rahulasokan

Leave a Comment