irinjalakudavoice
News

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയില്‍ പ്രതിഷേധിച്ച് AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയില്‍ പ്രതിഷേധിച്ച് AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ മതേതരത്വ സംരക്ഷണ ദിനമായും AIYF ആചരിച്ചു.പ്രതിഷേധ സമരം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം ജോയിന്റ് സെക്രട്ടറി കെ.എസ് പ്രസൂണ്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.വി വിബിന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.ആര്‍ അരുണ്‍ നന്ദിയും പറഞ്ഞു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.എസ് ശ്യാംകുമാര്‍, പി.എസ് മിഥുന്‍, വിഷ്ണു സുഗതന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം കൊടുത്തു. മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിലും വീടുകളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

Related posts

തുടര്‍ച്ചയായ ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുടയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

rahulasokan

ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

dcmidhila1993

ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രിക പ്രകാശനം

dcmidhila1993

Leave a Comment