irinjalakudavoice
News

ബാബറി മസ്ജിദ് കോടതി വിധി മതേതര ഇന്ത്യക്ക് അപമാനകരം: സിപിഐ(എം) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഗാന്ധിജയന്തി ദിനത്തില്‍ സിപിഐ(എം) നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ 13 കേന്ദ്രങ്ങളില്‍ വൈകീട്ട് 5 മുതല്‍ 6 വരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധി നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യ വാഴ്ചയെ തകര്‍ക്കലാണ്. നിയമനിര്‍മ്മാണ സഭയെയും നോക്കുകുത്തിയാക്കി മാറ്റിയിരിക്കുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഇരിങ്ങാലക്കുടയില്‍ പ്രൊഫ കെ യു അരുണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഏരിയാ കമ്മിറ്റി അംഗം ജയന്‍ അരിമ്പ്ര, ലോക്കല്‍ സെക്രട്ടറി ശശി വെട്ടത്ത്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി എന്‍ കൃഷ്ണന്‍ കുട്ടി, വി എ അനീഷ് എന്നിവര്‍ സംസാരിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട് കരുവന്നൂരിലും, അഡ്വ കെ ആര്‍ വിജയ ആസാദ് റോഡിലും ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ കാട്ടൂരിലും ഏരിയാ കമ്മിറ്റി അംഗങ്ങളായ വി എ മനോജ് കുമാര്‍ കിഴുത്താനിയിലും കെ എ ഗോപി വേളൂക്കരയിലും സമരം ഉദ്ഘാടനം ചെയ്തു

Related posts

വ്യാപാരികള്‍ക്ക് കോവിഡ്; കാട്ടൂര്‍ മാര്‍ക്കറ്റ് താത്കാലികമായി അടച്ചു

dcmidhila1993

മൂര്‍ക്കനാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ഹെല്‍ത്ത് സബ്ബ് സെന്റര്‍ ശിലാസ്ഥാപനവും നിര്‍വഹിച്ചു

dcmidhila1993

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണമാണ് ബലിപെരുന്നാള്‍ മാനവരാശിക്ക് നല്‍കുന്ന സന്ദേശം.ഈ കോറണ കാലത്ത് വരുന്ന ബലിപെരുന്നാളിന് ഇരിങ്ങാലക്കുട ജുമാ മസ്ജിദ് മഹല്ല്കമ്മിറ്റി നല്‍കുന്ന സന്ദേശം വായിക്കാം.

rahulasokan

Leave a Comment