irinjalakudavoice
News

പ്രവാസികളെ മല്‍സ്യകൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായും നാടന്‍ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയോടെ ജനകീയ മത്സ്യകൃഷി കൊരുമ്പിശ്ശേരിയില്‍ ആരംഭിച്ചു.

പ്രവാസികളെ മല്‍സ്യകൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായും നാടന്‍ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനായും സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡിയോടെ ജനകീയ മത്സ്യകൃഷി കൊരുമ്പിശ്ശേരിയില്‍ ആരംഭിച്ചു. ജനകീയ മത്സ്യകൃഷി 2020-2021 പദ്ധതി പ്രകാരം നാടന്‍ വരാല്‍ മത്സ്യ കൃഷിയാണ് ആരംഭിച്ചിരിക്കുന്നത്.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയാണ് പ്രവാസികള്‍ക്ക് മത്സ്യകൃഷിയ്ക്കായി സബ്‌സിഡി നല്‍കുന്നത്.കൊരുമ്പിശ്ശേരി പ്രകൃതി ഫിഷ് ഫാമില്‍ നടന്ന ചടങ്ങില്‍ കാറളം പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷിന്റെ അദ്യക്ഷതയില്‍ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാര്‍ 2000 നാടന്‍ വരാല്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുനിത മനോജ് സ്വാഗതം ആശംസിച്ചു.പഞ്ചയാത്ത് അംഗങ്ങളായ അംബിക സുഭാഷ്,ഷൈജു വെട്ടിയാട്ടില്‍, വിനീഷ് പ്രവാസികളായ പ്രവീണ്‍ ടി പി, നിമോദ് പി ആര്‍, നിധീഷ് പി ആര്‍ എന്നിവര്‍ സംസാരിച്ചു.അക്വാകള്‍ച്ചര്‍ പ്രേമോട്ടോര്‍ അനില്‍ മംഗലത്ത് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ വി ജി .ശ്രീജിത്ത് നന്ദി പറഞ്ഞു.

Related posts

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവോണനാളില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ പട്ടിണി സമരം നടത്തി

dcmidhila1993

ഇരിങ്ങാലക്കുട ബിഷപ്പിനെ അവഹേളിച്ച കേസിലെ ഒരു പ്രതി കൂടി അറസ്റ്റിലായി.ഒല്ലൂര്‍ സ്വദേശി അയിനിക്കല്‍ ഷാജു (54) ആണ് പിടിയിലായത്

rahulasokan

അറിയിപ്പ്

dcmidhila1993

Leave a Comment