irinjalakudavoice
News

മുകുന്ദപുരം താലൂക്ക് ഓഫീസ് ലൈബ്രറിയിലേക്ക് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി പുസ്തകങ്ങള്‍ സംഭാവന ചെയ്തു

മുകുന്ദപുരം താലൂക്ക് ഓഫീസില്‍ പുതിയതായി ആരംഭിക്കുവാന്‍ പോകുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ദൗത്യം പു.ക.സ. ഇരിങ്ങാലക്കുട ടൗണ്‍ യുണിറ്റും വനിതസാഹിതി ഇരിഞ്ഞാലക്കുടയും സംയുക്തമായി ഏറ്റെടുക്കുകയും ആയതിലേക്ക് ആദ്യ ഘട്ടമായി ഏകദേശം 40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ശേഖരിച്ച് താലൂക്കോഫീസ് അങ്കണത്തില്‍ വച്ച് തഹസില്‍ദര്‍ക്ക് കൈമാറി. ചടങ്ങില്‍ തഹസില്‍ദര്‍ ശ്രീ. ഐ.ജെ മധുസൂദനന്‍, അഡീ. തഹസില്‍ദര്‍ ശാന്തകുമാരി, ഡെ.തഹസില്‍ദര്‍ സിമീഷ് സാഹു, പു.ക.സ യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രമണ്യന്‍,സെക്രട്ടറി കെ.എച്ച്.ഷെറിന്‍ അഹമ്മദ് വൈസ്. പ്രസിഡന്റ് ദീപ ആന്റണി, വനിത സാഹിതി വൈസ് പ്രസിഡന്റ് രാധിക സനോജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Related posts

ചെമ്മണ്ടയില്‍ വീട് കയറി അക്രമിച്ച സംഭവത്തില്‍ 2 പ്രതികള്‍ കൂടി പോലീസ് പിടിയില്‍

dcmidhila1993

എന്‍ ഡി എ – തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എം പി സുരേഷ് ഗോപി ഇരിങ്ങാലക്കുടയില്‍

dcmidhila1993

കണ്ണൂര്‍ പാലത്തായി കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചതുമയി ബന്ധപ്പെട്ടു ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നൂറോളം മഹിളകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

rahulasokan

Leave a Comment