irinjalakudavoice
News sports

മൈതാനം നശിപ്പിച്ചെന്ന് കായിക പ്രേമികൾ

ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് കുഴികള്‍ കുത്തി കാലുകള്‍ കുഴിച്ചിട്ട് മൈതാനം നശിപ്പിച്ചെന്ന് കായികപ്രേമികള്‍. ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് വോട്ടെണ്ണല്‍ കേന്ദ്രമായ നഗരസഭ ഓഫീസിന് സമീപം നിയന്ത്രണങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മൈതാനത്തിന് നടുഭാഗത്ത് നിരവധി കുഴികള്‍ കുത്തി കാലുകള്‍ ഇട്ട് ബാരിക്കേഡുകള്‍ സ്ഥാപിച്ചത് മൂലം മൈതാനം നശിപ്പിച്ചതായി കായിക പ്രേമികളും നാട്ടുകാരും ആരോപിച്ചു. ഉദ്യോഗസ്ഥ ഭരണമായതോടെയാണ് ഇത്തരത്തില്‍ കടുത്ത അനാസ്ഥ ഉണ്ടായതെന്ന് മുന്‍ കൗണ്‍സിലര്‍ പറഞ്ഞു. മൈതാനത്തിന്റെ ഒരു ഭാഗത്ത് മണ്ണ് കൂട്ടിയിട്ടതിലും കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു.

ഒരുദിവസത്തേക്ക് മാത്രമായി മൈതാനം നശിപ്പിക്കുന്നതിലൂടെ, ഇത്തരത്തിലുളള കുഴികളില്‍പ്പെട്ട് കായികതാരങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ വന്‍ അപകടം സംഭവിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുളള പ്രവൃത്തികള്‍ക്ക് എതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.എന്നാല്‍ തിരഞ്ഞെടുപ്പിനോട് അനുബദ്ധിച്ച് തുറന്ന രീതിയിലുള്ള നഗരസഭ കെട്ടിടമായതിനാലാണ് മുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം പൊതുജനത്തെ നിശ്ചിത അകലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും അകലെ നിര്‍ത്തണം എന്നതിനാല്‍ ആണ് മൈതാനത്ത് ബാരികേഡുകള്‍ സ്ഥാപിച്ചതെന്ന് നഗരസഭ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Related posts

ഉറുമ്പുകൾ ചിത്രം വരയ്ക്കുന്നത് കണ്ടിട്ടുണ്ടോ

admin

ദളിത് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

dcmidhila1993

ഇരിഞ്ഞാലക്കുട നഗരസഭ പ്രദേശത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം കമ്മിറ്റി

rahulasokan

Leave a Comment