irinjalakudavoice
Breaking news News

യുഡിഎഫ് 17 സീറ്റും ,എല്‍ഡിഎഫ് 16 സീറ്റും, ബിജെപി 8 സീറ്റുമായി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : നഗരസഭ ഭരണ സമിതിയിലേക്കുള്ള വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാര്‍ഡ് 1 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി നെസീമ കുഞ്ഞുമോന്‍ (431 വോട്ട് ),വാര്‍ഡ് 2 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി രാജി കൃഷ്ണകുമാര്‍(482 വോട്ട്) ,വാര്‍ഡ് 3 ല്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ഥി കെ. പ്രവീണ്‍ (450 വോട്ട്),വാര്‍ഡ് 4 ല്‍ (കരുവന്നൂര്‍ സൗത്ത്) എല്‍.എഡി.എഫ് സ്ഥാനാര്‍ഥി അല്‍ഫോണ്‍സ തോമസ്, വാര്‍ഡ് 5ല്‍ യു.ഡി.എഫ് സ്ഥാനര്‍ഥി അജിത്കുമാര്‍,നഗരസഭയിലെ വാര്‍ഡ് 6 ല്‍ (ഹോളി ക്രോസ്)യു.ഡി.എഫ് സ്ഥാനാര്‍ഥി ബൈജു കുറ്റിക്കാടന്‍,വാര്‍ഡ് 7 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍ച്ച അനീഷ്, നഗരസഭയിലെ വാര്‍ഡ് 8 ല്‍ (മാടായിക്കോണം സ്‌കൂള്‍) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംബിക പള്ളിപ്പുറത്ത് വിജയിച്ചു.മൂന്നാം തവണയാണ് അംബിക പള്ളിപ്പുറത്തിനെ തിരഞ്ഞെടുക്കപ്പെടുത്, വാര്‍ഡ് 09 ല്‍ (നമ്പിയന്‍ കാവ് ക്ഷേത്രം)ബി.ജെ.പി സ്ഥാനാര്‍ഥി സരിത സുഭാഷ്,നഗരസഭയിലെ വാര്‍ഡ് 10 ല്‍ (കുഴിക്കാട്ടുകോണം) വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എസ് ലിജി വിജയിച്ചു. വാര്‍ഡ് നമ്പര്‍ 11 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ആര്‍ ഷാജു വിജയിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിജയിക്കുന്നത്, നഗരസഭയിലെ വാര്‍ഡ് നമ്പര്‍ 12 ( ബോയ്‌സ് സ്‌കൂള്‍ വാര്‍ഡില്‍) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാര്‍ട്ടിന്‍ ആലേങ്ങാടന്‍ വിജയിച്ചു.വാര്‍ഡ് 13 ല്‍ (ആസാദ് റോഡ്) യു.ഡി.എഫ് സ്ഥാനാര്‍ഥി ബിജു പോള്‍ അക്കരക്കാരന്‍ വിജയിച്ചു. കഴിഞ്ഞ 10 വര്‍ഷങ്ങളായി എല്‍.ഡി.എഫ് പ്രതിനിധീകരിച്ചിരുന്ന വാര്‍ഡാണിത്. നഗരസഭ വാര്‍ഡ് 14 ( ഗാന്ധിഗ്രാം) ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷെല്ലി വില്‍സന്‍ വിജയിച്ചു. വാര്‍ഡ് 15 ല്‍ (ഗാന്ധിഗ്രാം ഈസ്റ്റ്) യു.ഡി.എഫ് സ്ഥാനാര്‍ഥി ജസ്റ്റിന്‍ ജോണ്‍, വാര്‍ഡ് 16 (ഗവ. ആശുപത്രി) യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ടി ജോര്‍ജും, വാര്‍ഡ് നമ്പര്‍ 17 (മടത്തിക്കര വാര്‍ഡില്‍) യു.ഡി.എഫ് സ്ഥാനാര്‍ഥി മേരിക്കുട്ടി ജോയ്,വാര്‍ഡ് 18 (ചാലാംപാടം) ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ചാക്കോളയും,വാര്‍ഡ് 19 (മാര്‍ക്കറ്റ്) ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫെനി എബിന്‍ വെള്ളാനിക്കാരന്‍, വാര്‍ഡ് 20 ല്‍ (കോളനി വാര്‍ഡ്) എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ആര്‍ വിജയ,വാര്‍ഡ് 21 (കനാല്‍ ബേസ്)യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി സണ്ണി നെടുംബാക്കാരനും,വാര്‍ഡ് 22 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഒ.എസ് അവിനാശും (402 ),23 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്‌സന്‍ പാറേക്കാടനും (661 ) 24 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സിജു യോഹാന്‍ (274 ്) വിജയിച്ചു.നഗരസഭയില്‍ വാര്‍ഡ് 25 (ശ്രീ കൂടല്‍മാണിക്യം വാര്‍ഡ്) ബി.ജെ.പി സ്ഥാനാര്‍ഥി സ്മിത കൃഷ്ണകുമാര്‍ വിജയിച്ചു. കലാനിലയം വാര്‍ഡ് 26 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സന്തോഷ് ബോബന്‍ വിജയിച്ചു. മൂന്നാം തവണയാണ് സന്തോഷ് ബോബന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.വാര്‍ഡ് 27 ( ചേലൂര്‍കാവ്) വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സോണിയ ഗിരി വിജയിച്ചു (392) മൂാം തവണയാണ് സോണിയ ഗിരി നഗരസഭ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭയില്‍ വാര്‍ഡ് 28 ല്‍ (പൂച്ചക്കുളം) യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം സന്തോഷ്,നഗരസഭ വാര്‍ഡ് 29 ല്‍ (കെഎസ്ആര്‍ടിസി) ബി.ജെ.പി സ്ഥാനാര്‍ഥി അമ്പിളി ജയന്‍ വിജയിച്ചു.തുടര്‍ച്ചയായ രണ്ടാം തവണയാണ് അമ്പിളി ജയന്‍ വിജയിക്കുന്നത്. വാര്‍ഡ് 30 (കൊരുമ്പിശ്ശേരി) യില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി വിജയിച്ചു. വാര്‍ഡ് 31 കാരുകുളങ്ങര വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സുജ സഞ്ജീവ് കുമാര്‍ വിജയിച്ചു.തുടര്‍ച്ചയായ രണ്ടാം തവണയാണ് സുജ സഞ്ജീവ് കുമാര്‍ ജയിക്കുന്നത്. വാര്‍ഡ് നമ്പര്‍ 32 (സിവില്‍ സ്റ്റേഷന്‍) ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജിഷ ജോബി, വാര്‍ഡ് നമ്പര്‍ 33 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എസ് സഞ്ജയ് വിജയിച്ചു. വാര്‍ഡ് 34 ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി വിജയകുമാരി അനിലന്‍ വിജയിച്ചു.വാര്‍ഡ് നമ്പര്‍ 35 (മഹാത്മ സ്‌കൂള്‍) ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.സി ഷിബിന്‍ വിജയിച്ചു.രണ്ടാം തവണയാണ് ഷിബിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വാര്‍ഡ് നമ്പര്‍ 36 ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതി സുബ്രഹ്മണ്യന്‍,വാര്‍ഡ് നമ്പര്‍ 37 (ബ്ലോക്ക്് ഓഫീസ്) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എം സാനി വിജയിച്ചു.വാര്‍ഡ് 38 ല്‍ (തളിയക്കോണം) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ആര്‍ ലേഖ, വാര്‍ഡ് 39 (കല്ലട) യില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ടി.കെ ഷാജു, വാര്‍ഡ് നമ്പര്‍ 40 (തളിയക്കോണം നോര്‍ത്ത്) എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.കെ ജയാനന്ദന്‍ വിജയിച്ചു. വാര്‍ഡ് 41 (പുറത്താട്) ബി.ജെ.പി സ്ഥാനാര്‍ഥി മായ അജയന്‍ വിജയിച്ചു.ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ.യുഡിഎഫ് 17,എല്‍ഡിഎഫ് 16, ബിജെപി 8.ഇരിങ്ങാലക്കുട: ആര്‍ക്കും ഭൂരിപക്ഷമില്ലാതെ നഗരസഭ തിരഞ്ഞെടുപ്പ് ഫലം.41 വാര്‍ഡുകളിലെയും ഫലം വ്യക്തമായപ്പോള്‍ യു.ഡി.എഫ് 17 സീറ്റുകളിലും എല്‍.ഡി.എഫ് 16സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. 2015 ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികള്‍ 19 സീറ്റ് വീതം നേടിയിരുന്നു. എന്നാല്‍ ഇരുമുണികള്‍ക്കും ഇത്തവണ സീറ്റുകള്‍ കുറഞ്ഞപ്പോള്‍ കഴിഞ്ഞ തവണ നേടിയ 3 സീറ്റുകള്‍ 8 ആക്കി ഉയര്‍ത്തി ബി.ജെ.പി നേട്ടമുണ്ടാക്കായിരിക്കുകയാണ്.

Related posts

ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

rahulasokan

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതി പുറപ്പെടുവിച്ച വിചിത്രവിധിയില്‍ പ്രതിഷേധിച്ച് AIYF ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

rahulasokan

അശരണര്‍ക്ക് കൈതാങ്ങായ് ഡയമണ്ട്‌സ് ലയണ്‍സ് ക്ലബ്ബ്, നിര്‍ധന വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തിനായി മൊബൈല്‍ ഫോണുകളും നല്‍കി.

rahulasokan

Leave a Comment