irinjalakudavoice
Breaking news News

സോണിയ ഗിരി ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു

നഗരസഭ 27-ാം വാര്‍ഡ് ചേലൂര്‍കാവില്‍ നിന്നും വിജയിച്ചാണ് സോണീയ ഗിരി കൗണ്‍സിലില്‍ എത്തുന്നത്. തിങ്കളാഴ്ച്ച രാവിലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സോണിയ ഗിരിക്ക് 17 ഉം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ ആര്‍ വിജയക്ക് 16 ഉം വോട്ടുകള്‍ ലഭിച്ചു.എന്‍ ഡി എ യുടെ 8 വോട്ടുകള്‍ അസാധുവാക്കി.ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സോണീയ ഗിരി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തതായി വരണാധികാരി ബി ജയശ്രീ പ്രഖ്യാപിച്ചു.തുടര്‍ന്ന് പുതിയ ചെയര്‍പേഴ്സണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 41 അംഗങ്ങളുള്ള കൗണ്‍സിലില്‍ രണ്ട് റൗണ്ടുകളായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ റൗണ്ടില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അമ്പിളി ജയനടക്കം മൂന്ന് മത്സരാത്ഥികളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടില്‍ 8 വോട്ടുകള്‍ നേടിയ ഇവരെ ഒഴിവാക്കിയാണ് കൂട്ടുതല്‍ വോട്ടുകള്‍ നേടീയ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ രണ്ടാം റൗണ്ടില്‍ മത്സരിച്ചത്. ഇതില്‍ 17 വോട്ടുകള്‍ നേടി സോണിയ ഗിരി വിജയം ഉറപ്പിക്കുകയായിരുന്നു.ഇത് രണ്ടാം തവണയാണ് സോണിയ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെടുന്നത്. നഗരസഭ സെക്രട്ടറി കെ എസ് അരുണ്‍, റവന്യൂസൂപ്രണ്ട് തങ്കമണി, ആരോഗ്യ വിഭാഗം സൂപ്രവൈസര്‍ പി ആര്‍ സ്റ്റാന്‍ലി എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി.

Related posts

വൈദ്യുതി മുടങ്ങും

dcmidhila1993

വിശക്കുന്ന തെരുവ് ജീവിതങ്ങള്‍ക്ക് അന്നം നല്‍കി ഫ്രണ്ട്സ്‌ഫോറെവര്‍ കാരുണ്യകൂട്ടായ്മ

dcmidhila1993

കേരളത്തില്‍ എന്‍ ഡി എ തരംഗം ആഞ്ഞടിക്കും : കെ.സുരേന്ദ്രന്‍.

dcmidhila1993

Leave a Comment