തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതികൾക്ക് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന ഫോൺ രേഖകൾ എൻഐഎ സംഘത്തിനു ലഭിച്ചു. ഉദ്യോഗസ്ഥരിൽ പലരെയും രണ്ടാം പ്രതി സ്വപ്ന നിരന്തരം വിളിച്ചിരുന്നതായാണു സൂചന. വിദേശത്തേക്കുള്ള കോൾ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോൺ രേഖകൾ ശേഖരിച്ചിട്ടുണ്ട്. എന്നാലിത് ഒരു കാരണവശാലും ചോരാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർക്കു കർശന നിർദേശമുണ്ട്.കസ്റ്റംസ് നേരത്തേതന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോൺ രേഖകൾ പരിശോധിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണം അടങ്ങിയ ബാഗേജ് തുറന്നു പരിശോധിച്ച 5ന് ഉച്ചയ്ക്കുശേഷം സ്വപ്ന ഫോൺ ഓഫ് ചെയ്തിരുന്നു. അവസാനമായി വിളിച്ചതും ചില ഉദ്യോഗസ്ഥരെയാണെന്നു വാർത്തകളുണ്ട്. ഇതു പക്ഷേ, സ്ഥിരീകരിക്കാൻ കസ്റ്റംസ് തയാറായിട്ടില്ല.സ്വപ്നയുടെ ഫോൺ രേഖകൾ സ്വർണക്കടത്തു കേസിലെ നിർണായക തെളിവുകളായി മാറുമെന്നാണു വിവരം. എൻഐഎയുടെ ചോദ്യംചെയ്യലിലെ പ്രധാന ഊന്നലും ഈ ഫോൺ കോളുകളുമായി ബന്ധപ്പെട്ടാകും.Toggle panel: Yoast SEO
Yoast SEO
Toggle panel: Single Options