തിരുവനന്തപുരം ∙ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയ കേസിൽ വിവാദം കത്തിനിൽക്കെ തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽനിന്നെത്തിയ മൂന്ന് പേരിൽനിന്ന് ഏകദേശം 1.45 കിലോ സ്വർണമാണു പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
പിടിയിലായവർ തമിഴ്നാട് സ്വദേശികളാണ്. ഇവർക്ക് ഉന്നത ബന്ധം ഉണ്ടോയെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 1.25 കോടി രൂപ വിലമതിക്കുന്ന സ്വർണവും പിടികൂടി. ജീൻസിന്റെ വെയ്സ്റ്റ് ബാൻഡിലൊളിപ്പിച്ച നിലയിലാണ് സ്വർണം കടത്തിയത്. ദുബായിൽനിന്നെത്തിയ ആറ് കോഴിക്കോട് സ്വദേശികളെയും ഒരു കാസർകോട് സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.