കൊൽക്കത്ത∙ ബംഗാളിൽ സിപിഎം വിട്ടു ബിജെപിയിലെത്തിയ എംഎൽഎ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ. ഹേമതാബാദ് എംഎൽഎ ദേബനാഥ് റേയാണ് ദിനാജ്പുർ ജില്ലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി ചിലർ വന്ന് അദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയതാണെന്നു ബന്ധുക്കൾ പറഞ്ഞു.തൃണമൂലിന്റെ പ്രതികാര രാഷ്ട്രീയവും ഗുണ്ടാരാജുമാണ് കാരണമെന്ന് ബിജെപി ആരോപിച്ചു. എംഎൽഎയ്ക്കു പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ബംഗാളിലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. സിപിഎം ടിക്കറ്റിൽ ജയിച്ച ദേബനാഥ് കഴിഞ്ഞ വർഷമാണ് ബിജെപിയിലേക്കു മാറിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന ജില്ലാ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

previous post