Image default
News

തൃശൂർ നഗരത്തിലെ വെള്ളക്കെട്ട്: സർക്കാരിനെതിരെ ഹൈക്കോടതിയിൽ കൗൺസിലർ എ.പ്രസാദ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യ്തു

Filing No.:Con.Case(C)/29442/2020 and CNR No: KLHC010412302020 A.PRASAD VS DR. T.K.JOSE.I.A.S

കനത്ത മഴയിൽ തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ ബഹു. കേരള ഹൈക്കോടതി ഉത്തരവ് സംസ്ഥാന ഗവണ്മന്റും ജില്ലാ ഭരണകൂടവും നടപ്പിലാക്കാത്തതു ചൂണ്ടിക്കാണിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ എ. പ്രസാദ് കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യ്തു.

ആറാഴ്ച്ചക്കകം വിദഗ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കണമെന്നും സമയബന്ധിതമായി അശാസ്ത്രീയമായ നിർമ്മാണങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും 2019 നവംബർ 6 നു എ.പ്രസാദിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തൃശൂർ നഗരത്തിലെ ജനങ്ങളുടെ ദുരിത ജീവിതത്തിൽ ഹൈക്കോടതി നടത്തിയ ഇടപെടലിനെപ്പോലും വില കുറച്ചു കണ്ടതുകൊണ്ടാണ് ഇക്കാര്യത്തിൽ സർക്കാറും ജില്ലാ ഭരണകൂടവും യാതൊരു നടപടിയും എടുക്കാത്തതെന്നും ഇത് ജുഡീഷ്യറിയോടും നിയമവാഴ്ചയോടുമുള്ള വെല്ലുവിളിയാണന്നും കോടതി ഉത്തരവു പോലും ഗൗനിക്കാതെ സർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിടുകയാണന്നും അഡ്വ. സി.ആർ. രഖേഷ് ശർമ്മ മുഖേന ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

കോൾ പാടങ്ങളിലെ അനധികൃത നിർമാണങ്ങളും കാനകളും കനാലുകളും മണ്ണിട്ടു മൂടുന്നതും, ജലമൊഴുകി പോകേണ്ട കനാലുകളിലെ ഭീകരമായ കുളവാഴ ശല്യവും, ജലത്തിന്റെ സ്വാഭാവികമായ ഒഴുക്കിനനുസരിച്ച് ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററ്റുകൾ പ്രവർത്തിപ്പിക്കാനാകാത്തതുമുൾപ്പെടെയുള്ള കാരണങ്ങൾ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഈ കേസ്സിൽ സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറിയെ സ്വമേധയാ പ്രതിചേർത്തത്.

നഗരത്തിൽ ഇത്തരത്തിലുള്ള സാഹചര്യമുണ്ടാകാതിരിക്കാനുള്ള മേൽ നടപടികൾ കർശനമായി സ്വീകരിക്കാനും തൃശൂർ ജില്ലയുടെ ജല വിനിയോഗത്തെ സംബന്ധിച്ച് ദീർഘകാലത്തേക്കുള്ള പഠനവും ആക്ഷൻ പ്ലാനും രൂപീകരിക്കുന്നതിനും ഹൈക്കോടതി നിർദേശം നൽകിയിരുന്നുതാണ്.

Related posts

തൃശൂർ ജില്ലയിൽ 133 പേർക്ക് കൂടി കോവിഡ്; 120 പേർക്ക് രോഗമുക്തി

dcmidhila1993

കടലില്‍ മരണത്തോട് മല്ലിട്ട് മണിക്കൂറുകള്‍; ജീവിതതീരത്തെത്തി നസറുദ്ദീന്‍

dcmidhila1993

കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി

dcmidhila1993

Leave a Comment